Gold Price | വമ്പന്‍ കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; പവന് 720 രൂപ വര്‍ധിച്ച് 54000 കടന്നു

 


കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും കുതിച്ചുയര്‍ന്ന് സ്വര്‍ണവില 54000 കടന്നു. രണ്ട് ദിവസത്തിനിടെ 1160 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച (16.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 720 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6795 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 54360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 85 രൂപയും ഒരു പവന്‍ 18 കാരറ്റിന് 680 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5690 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 45520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ചൊവ്വാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയില്‍നിന്ന് 01 രൂപ വര്‍ധിച്ച് 90 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, തുടര്‍ച്ചയായ നാലാം ദിനവും ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

Gold Price | വമ്പന്‍ കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; പവന് 720 രൂപ വര്‍ധിച്ച് 54000 കടന്നു

തിങ്കളാഴ്ച (15.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 55 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 440 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6705 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 53640 രൂപയിലുമാണ് വ്യാപാരം നടന്നത്.

തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും ഒരു പവന്‍ 18 കാരറ്റിന് 360 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5605 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 44840 രൂപയിലുമാണ് വ്യാപാരം നടന്നത്.

അതേസമയം, തിങ്കളാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയിലാണ് വ്യാപാരം നടന്നത്. അതേസമയം, തുടര്‍ച്ചയായ മൂന്നാം ദിനവും ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ലായിരുന്നു.
 
Gold Price | വമ്പന്‍ കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; പവന് 720 രൂപ വര്‍ധിച്ച് 54000 കടന്നു

Keywords: News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold New, Gold Price April 16 Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia