Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 44760 രൂപ

 


കൊച്ചി: (www.kvartha.com) തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച വന്‍ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണം, വെള്ളി നിരക്കുകളാണ് തിങ്കളാഴ്ച മാറ്റമില്ലാതെ തുടരുന്നത്. തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5595 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4660 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച വെള്ളി വിലയിലും മാറ്റമില്ല. 81 രൂപയാണ് തിങ്കളാഴ്ച ഒരു ഗ്രാം വെള്ളിയുടെ വിനിമയ നിരക്ക്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയുമാണ്.

ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും ഒരു പവന്‍ 22 കാരറ്റിന് 560 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5595 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44760 രൂപയിലുമാണ് ശനിയാഴ്ചയും ഞായറാഴ്ചയും വ്യാപാരം നടന്നത്. 

ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും ഒരു പവന്‍ 18 കാരറ്റിന് 480 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4660 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37280 രൂപയിലുമാണ് ശനിയാഴ്ചയും ഞായറാഴ്ചയും വ്യാപാരം നടന്നത്.

ശനിയാഴ്ച വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. 02 രൂപ കുറഞ്ഞ് 81 രൂപയായിരുന്നു ശനിയാഴ്ച ഒരു ഗ്രാം വെള്ളിയുടെ വിനിമയ നിരക്ക്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയുമായിരുന്നു.

വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 55 രൂപയും ഒരു പവന്‍ 22 കാരറ്റിന് 440 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5665 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45320 രൂപയിലുമാണ് വ്യാപാരം നടന്നത്. 

Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 44760 രൂപ


വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും ഒരു പവന്‍ 18 കാരറ്റിന് 360 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4720 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37760 രൂപയിലുമാണ് വ്യാപാരം നടന്നത്.

വെള്ളിയാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. 01 രൂപ വര്‍ധിച്ച് 83 രൂപയാണ് വെള്ളിയാഴ്ച ഒരു ഗ്രാം വെള്ളിയുടെ വിനിമയ നിരക്ക്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.

Keywords:  News, Kerala, Kerala-News, Kochi-News, Kochi, Gold, Gold Price, Price, Business, Finance, Top Headlines, Trending, Silver, Silver Price, Gold Price April 17 Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia