Gold Price | ആശ്വാസം: തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

 


കൊച്ചി: (KVARTHA) പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് നെഞ്ചിടിപ്പേറ്റിയ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറഞ്ഞത്. വ്യാഴാഴ്ച (04.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 22 കാരറ്റിന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5810 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 18 കാരറ്റിന് 280 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4805 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

വ്യാഴാഴ്ച വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയില്‍ നിന്ന് 02 രൂപ കുറഞ്ഞ് 78 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില പുതുവര്‍ഷത്തിലും 103 രൂപയില്‍ തുടരുകയാണ്.


Gold Price | ആശ്വാസം: തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

 

ബുധനാഴ്ച (03.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5850 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46800 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.

ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4840 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38720 രൂപയിലുമാണ് വ്യാപാരം നടന്നത്.

അതേസമയം, ബുധനാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില പുതുവര്‍ഷത്തിലും 103 രൂപയില്‍ തുടര്‍ന്നു.

Keywords: News, Kerala, Kochi, Gold Rate, Gold Rate Today, Silver Rate, Gold News, Gold Price January 04 Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia