Indoor Stadium | മുഴപ്പിലങ്ങാട് ഇ കെ നായനാര്‍ സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയം കളിയാരവങ്ങളിലേക്ക്; സെപ്തംബര്‍ 10 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 


കണ്ണൂര്‍: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്‍ എം എല്‍ എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പെടുത്തി പൂര്‍ത്തികരിച്ച മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായതിലെ ഇ കെ നായനാര്‍ സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയവും, കച്ചേരിമെട്ട സ്റ്റേഡിയം, ക്ലോക് റൂം കോംപ്ലക്സും സെപ്തംബര്‍ 10 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പിക്കുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Indoor Stadium | മുഴപ്പിലങ്ങാട് ഇ കെ നായനാര്‍ സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയം കളിയാരവങ്ങളിലേക്ക്; സെപ്തംബര്‍ 10 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഒരുകോടി 26 ലക്ഷം രൂപ അനുവദിച്ചുകൊണ്ടാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിച്ചത്. 3 ഷടില്‍ കോര്‍ട്, വോളി ബോള്‍ കോര്‍ട്, 250 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി, ശുചിമുറി സംവിധാനം, വൈദ്യുതീകരണം, വാടര്‍ സപ്ലൈ സംവിധാനം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

പരിപാടിയില്‍ വി ശിവദാസന്‍ എം പി അധ്യക്ഷനാകും. കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി തുകയില്‍ ഉള്‍പെടുത്തി 10 ലക്ഷം രൂപ ചെലവില്‍ ജില്ലാ നിര്‍മിതി കേന്ദ്രം സ്റ്റേഡിയത്തില്‍ എല്‍ ഇ ഡി വാള്‍ സ്‌കോര്‍ ബോര്‍ഡ്, ചുറ്റുമതില്‍, കവാടം ഇന്റര്‍ലോക്ക് തുടങ്ങിയ പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ മുഴപ്പിലങ്ങാട്ട് പഞ്ചായത് പ്രസിഡന്റ് ടി സജിത, കണ്‍വീനര്‍ കെ ശോഭ, ജില്ലാ പഞ്ചായതംഗം കെ വി ബിജു, കെ രത്ന ബാബു, കെ വി പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala-News, Kannur News. Indoor Stadium, Chief Minister, Inauguration, CM, Thalassery News, Kannur News, Muzhappilangad News, EK Nayanar Memorial, Indoor Stadium, Inauguration, Chief Minister, Muzhappilangad EK Nayanar Memorial Indoor Stadium will be inaugurated by Chief Minister.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia