Gold Rate | സ്വര്‍ണ വില ഇനിയും കൂടുമോ? വിലക്കയറ്റത്തിന്റെ കാരണം ഇതാണ്

 


കൊച്ചി: (www.kvartha.com) സ്വര്‍ണ വില കുതിക്കുകയാണ്. ഇനിയും കുതിപ്പ് തുടരുമോ അതോ കുറയുമോ എന്ന ചോദ്യം ഉയരുകയാണ്. ചൊവ്വാഴ്ച ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വര്‍ധിച്ച് ഗ്രാമിന് 5625 രൂപയും പവന് 45000 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ വില 2022 ഡോളറും രൂപയുടെ വിനിമയ നിരക്ക് 82.10 ലുമാണ്. 24 കാരറ്റ് തങ്കത്തിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 62 ലക്ഷത്തിനടുത്താണ്.

Gold Rate | സ്വര്‍ണ വില ഇനിയും കൂടുമോ? വിലക്കയറ്റത്തിന്റെ കാരണം ഇതാണ്

അന്താരാഷ്ട്ര സ്വര്‍ണ വില നേരിയ തോതില്‍ കുറഞ്ഞപ്പോള്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും, വന്‍കിട നിക്ഷേപകരും സ്വര്‍ണം വാങ്ങി കൂട്ടിയതോടെ സ്വര്‍ണ വില വലിയ തോതില്‍ വര്‍ധിക്കുകയായിരുന്നു. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിലപാടുകളായി ചൊവ്വാഴ്ച പുറത്തു വന്ന സാമ്പത്തികം, ട്രഷറി ആദായം എന്നീ ഡേറ്റകള്‍ സ്വര്‍ണ വില ഉയരാന്‍ കാരണമായി. നിലവില്‍ സ്വര്‍ണം 2021ഡോളറിലാണ്.

അമേരികയിലെ ബാങ്കിംഗ് മേഖല ഇപ്പോഴും തകര്‍ച്ചയിലാണ്. നിലവിലെ പ്രതിസന്ധി തുടരുമ്പോള്‍ ഭാവിയില്‍ സാമ്പത്തിക നയത്തില്‍ സാരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും എന്ന സൂചനകളാണ് വിദഗ്ദര്‍ ചൂണ്ടികാണിക്കുന്നത്. എക്കാലത്തെയും ഉയര്‍ന്ന വിലയായ 2078 ഡോളര്‍ കടക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. ബുധനാഴ്ച വൈകിട്ട് ഏഴിന് യുഎസ് വിപണി തുറക്കുമ്പോള്‍ സാങ്കേതികമായി 2035 ഡോളര്‍ കടന്നാല്‍ 2056 ലേക്ക് വരാം, അതിനു മുകളിലെത്തിയെങ്കില്‍ മാത്രമേ 2078 കടക്കാന്‍ സാധ്യതയുള്ളുവെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു.

Keywords: Kochi, Kerala, News, Gold, Gold Price, International, Banking, America, Dollar, Top-Headlines,  Gold Prices Are Rising.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia