കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം ഒഴുകുന്നു; വീണ്ടും കള്ളക്കടത്ത് പിടികൂടി, ഇത്തവണ പിടിച്ചെടുത്തത് 63 ലക്ഷം രൂപയുടെ സ്വര്‍ണം
Feb 21, 2020, 21:08 IST
കണ്ണൂര്‍: (www.kvartha.com 20.02.2020) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. അടിവസ്ത്രത്തില്‍ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 63 ലക്ഷം രൂപയുടെ സ്വര്‍ണമാണ് വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.വെള്ളിയാഴ്ച രാവിലെ ദോഹയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനെ സംശയത്തെ തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെ ബി ബാച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെടുത്തത്.
സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് പെരാംമ്പ്ര സ്വദേശിയായ കെ എം അഫ്‌സലിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. 1820 ഗ്രാം സ്വര്‍ണ മിശ്രിതം മൂന്ന് കവറുകളിലാക്കി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തത്. വേര്‍തിരിച്ചെടുത്ത മിശ്രിതത്തില്‍ 1.500 കി.ഗ്രാം ഭാരമുള്ള സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 63,15,000 രൂപ വിലമതിക്കുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിശോധനയില്‍ കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ. വികാസ് സൂപ്രണ്ടുമാരായ വി പി ബേബി, രാജു നിക്കുന്നത്ത്, എസ്. നന്ദകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ വി. പ്രകാശന്‍, ദിലീപ് കൗശല്‍, കെ. ഹബീബ്, മനോജ് യാദവ്, പ്രിയങ്ക പുഷ്പദ്, ഹെഡ് ഹവില്‍ദാര്‍ തോമസ് സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kerala, News, Gold, Kannur, Airport, KIAL, Kannur Airport, Gold smuggling, Gold seized again in Kannur Airport
സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് പെരാംമ്പ്ര സ്വദേശിയായ കെ എം അഫ്‌സലിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. 1820 ഗ്രാം സ്വര്‍ണ മിശ്രിതം മൂന്ന് കവറുകളിലാക്കി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തത്. വേര്‍തിരിച്ചെടുത്ത മിശ്രിതത്തില്‍ 1.500 കി.ഗ്രാം ഭാരമുള്ള സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 63,15,000 രൂപ വിലമതിക്കുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിശോധനയില്‍ കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ. വികാസ് സൂപ്രണ്ടുമാരായ വി പി ബേബി, രാജു നിക്കുന്നത്ത്, എസ്. നന്ദകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ വി. പ്രകാശന്‍, ദിലീപ് കൗശല്‍, കെ. ഹബീബ്, മനോജ് യാദവ്, പ്രിയങ്ക പുഷ്പദ്, ഹെഡ് ഹവില്‍ദാര്‍ തോമസ് സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.