കണ്ണൂരിൽ വീണ്ടും സ്വർണ വേട്ട; അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയ 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

 


കണ്ണൂർ: (www.kvartha.com 20.05.2021) വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയ 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. 967 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കണ്ണൂർ വിമാനത്താവളം സ്വർണക്കടത്ത് സംഘത്തിൻ്റെ പ്രധാന കേന്ദ്രമായി മാറുകയാണ്. സ്വർണ കടത്ത് തടയാൻ എല്ലാ വിമാനത്താവളങ്ങളിലും കർശന പരിശോധന നടത്താൻ കസ്റ്റംസിന് നിർദേശം ലഭിച്ചിട്ടുണ്ട്.

കണ്ണൂർ നരിക്കോട് സ്വദേശി ഉമ്മറിനെ കസ്റ്റംസ് പിടികൂടി. അസി. കമീഷണർ ഇ വികാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 47 ലക്ഷം രൂപവരുമെന്ന് അധികൃതർ പറഞ്ഞു. പിടിയിലായ ആളെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. ഇയാൾ ഏതെങ്കിലും സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാണോയെന്നും പരിശോധിക്കുന്നുണ്ട്.

കണ്ണൂരിൽ വീണ്ടും സ്വർണ വേട്ട; അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയ 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

സ്വർണ കടത്ത് സംഘം പുതുവഴികളിലൂടെ സ്വർണം കടത്തുന്നത് പിടികൂടാൻ കഴിയാത്ത സാഹചര്യവുമുണ്ട്. രഹസ്യവിവരത്തിൻ്റെയും യത്രക്കാരുടെ പെരുമാറ്റത്തിലും നടത്തത്തിലും വരുന്ന സംശയങ്ങളിലൂടെയാണ് പലപ്പോഴും സ്വർണം പിടികൂടാൻ സാധിക്കുന്നത്. ദുബൈ കേന്ദ്രീകരിച്ച് വൻ റാകറ്റാണ് സ്വർണകടത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.

Keywords:  News, Kannur, Gold, Airport, Kerala, State, Seized, Gold seized from Kannur airport.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia