കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 70 ലക്ഷം രൂപയുടെ സ്വര്‍ണബിസ്‌കറ്റുകള്‍ പിടികൂടി

 


കൊണ്ടോട്ടി:  (www.kvartha.com 12.04.2014) കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 70 ലക്ഷം രൂപയുടെ സ്വര്‍ണബിസ്‌കറ്റുകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. 2.33 കിലോ തൂക്കം വരുന്ന 20 സ്വര്‍ണബിസ്‌ക്കറ്റുകളാണ് പിടികൂടിയത്. ബിസ്‌കറ്റ് ദുബൈ വഴി കേരളത്തിലേയ്ക്ക് കടത്താന്‍ ശ്രമിച്ച കുറ്റിയാടി സ്വദേശി അബ്ദുല്‍ അസീസിനെ(25) ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

അസീസ് അന്താരാഷ്ട്ര സ്വര്‍ണകടത്ത് സംഘത്തിലെ ഏജന്റാണെന്നാണ് പ്രാഥമിക നിഗമനം. നേരത്തെയും ദുബൈയില്‍ നിന്നും കേരളത്തിലേയ്ക്ക് സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരോട് ഇയാള്‍ സമ്മതിച്ചു. കൊടുവള്ളിയിലെ സ്വര്‍ണക്കടത്തുലോബിക്കാണ് ബിസ്‌കറ്റുകള്‍ കൈമാറുക. എമര്‍ജന്‍സി ലാമ്പിന്റെ ബാറ്ററികള്‍ ഊരിമാറ്റിയ ശേഷമാണ് ബിസ്‌കറ്റുകള്‍ കടത്താന്‍ ശ്രമിച്ചത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 70 ലക്ഷം രൂപയുടെ സ്വര്‍ണബിസ്‌കറ്റുകള്‍ പിടികൂടി ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, Seized 70 lacks gold biscuitsm DRI officers, Dubai to Kerala, Abdul Azeez,Kuttiyadi, Karipoor International Airport, Gold seizure at Karipur airport
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia