മുഖ്യമന്ത്രി വിദേശത്തേക്ക് ഡോളര്‍ കടത്തി; സ്വര്‍ണക്കടത്തുകേസ് പ്രതികളുടെ മൊഴി വിവരങ്ങള്‍ വീണ്ടും പുറത്ത്
Aug 11, 2021, 15:51 IST
കൊച്ചി: (www.kvartha.com 11.08.2021) മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കി സ്വര്‍ണക്കടത്തുകേസ് പ്രതികളുടെ മൊഴി വിവരങ്ങള്‍ വീണ്ടും പുറത്ത്. സ്വര്‍ണക്കടത്തുകേസ് പ്രതി സരിത്തിനു കസ്റ്റംസ് നല്‍കിയ കാരണം കാണിക്കല്‍ നോടിസിലാണ്, മുഖ്യമന്ത്രി വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന തരത്തിലുള്ള സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്നതെന്നാണ് റിപോര്‍ട്.
മുഖ്യമന്ത്രിയുടെ 2017ലെ വിദേശ യാത്രയ്ക്കിടെ കൊണ്ടുപോകാന്‍ മറന്ന ഒരു പൊതി വിദേശത്തേക്ക് അറ്റാഷെ വഴി എത്തിച്ചു നല്‍കിയെന്നും അതില്‍ ഡോളറായിരുന്നു ഉണ്ടായിരുന്നത് എന്നും സരിത്ത് സ്വപ്നയോടു പറഞ്ഞുവെന്നാണ് മൊഴി.
മുഖ്യമന്ത്രി യാത്രയില്‍ കൊണ്ടുപോകാന്‍ മറന്ന പൊതി കൊണ്ടുപോകേണ്ടതുണ്ടോ എന്ന് കോണ്‍സല്‍ ജനറല്‍ സ്വപ്നയോടു ചോദിച്ചിരുന്നു. തുടര്‍ന്ന് സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ചു ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ ഹരികൃഷ്ണനില്‍ നിന്നു സരിത്ത് ഈ പൊതി വാങ്ങി. തുടര്‍ന്ന് പാകെറ്റ് എക്‌സ്‌റേ മെഷിനില്‍ കടത്തി വിട്ടപ്പോള്‍ കെട്ടുകണക്കിന് ഡോളറും മറ്റു ചില സാധനങ്ങളും കണ്ടെന്നും ഇതു തന്നോടു പറഞ്ഞു എന്നുമാണ് സ്വപ്ന മൊഴിയില്‍ പറഞ്ഞിരിക്കുന്നത് എന്നാണ് കസ്റ്റംസ് പറയുന്നത്.
തുടര്‍ന്ന് സ്വപ്നയുടെ നിര്‍ദേശപ്രകാരം സരിത്ത് ഈ പാകെറ്റ് അറ്റാഷെയെ ഏല്‍പിച്ചുവെന്നും അദ്ദേഹം ഇത് വിദേശത്തേക്കു കൊണ്ടുപോയി മുഖ്യമന്ത്രിക്കു കൈമാറി എന്നും മൊഴിയില്‍ പറയുന്നുണ്ടെന്നും കസ്റ്റംസ് പറയുന്നു.
കോണ്‍സല്‍ ജനറലും നയതന്ത്ര ഉദ്യോഗസ്ഥരുമല്ലാതെ മറ്റാരെങ്കിലും സ്വര്‍ണം കടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് മുഖ്യമന്ത്രിയും സ്പീകെറായിരുന്ന പി ശ്രീരാമകൃഷ്ണനും കടത്തിയിട്ടുണ്ടെന്ന് സരിത്ത് തന്നോടു പറഞ്ഞത് എന്നും സ്വപ്‌നയുടെ മൊഴിയില്‍ ഉണ്ടെന്നും കസ്റ്റംസ് പറയുന്നു. നേരത്തേയും ഈ മൊഴി സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നിരുന്നു.
Keywords: Gold smuggling case accused made allegations against CM Pinarayi Vijayan, Kochi, News, Politics, Pinarayi Vijayan, Gold, Smuggling, Customs, Chief Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.