സ്വന്തം വിവാഹം ലളിതമാക്കി നിര്‍ധനയുവതിയുടെ കല്യാണം നടത്തിയ സ്വര്‍ണവ്യാപാരി
Dec 4, 2012, 17:22 IST
ചേര്‍ത്തല: സ്വന്തം വിവാഹം ലളിതമാക്കി നിര്‍ധനയുവതിയുടെ കല്ല്യാണം നടത്തിയ സ്വര്‍ണവ്യാപാരി മാതൃകയാവുന്നു. സ്വന്തം വിവാഹത്തിന് ആര്‍ഭാടം ഒഴിവാക്കി നിര്‍ധനയുവതിയുടെ വിവാഹത്തിന് പണം ചെലവഴിച്ചാണ് സ്വര്‍ണവ്യാപാരിയായ മണവേലി കനകശ്രീ വീട്ടില്‍ എസ്. ജയചന്ദ്രന് ശ്രദ്ധേയനായത്.
ജയചന്ദ്രന്റെ വിവാഹം അടുത്ത ഞായറാഴ്ച പാലക്കാട്ട് നടക്കും. തലേന്ന് വീട്ടില്‍ ചായസല്ക്കാരമില്ല. വളരെ അടുത്ത ബന്ധുക്കളെ മാത്രമേ ക്ഷണിച്ചിട്ടുള്ളു. വീട്ടുമുറ്റത്തെ പന്തല്‍ പോലും ഒഴിവാക്കി. ഇതുവഴി ലഭിച്ച രണ്ടു ലക്ഷം രൂപ ചെലവഴിച്ച് തണ്ണീര്‍മുക്കം നൂറുപറയില്‍ അമ്പിളിയുടെയും മരുത്തോര്‍വട്ടം ഹരിജന്‍ കോളനിയില്‍ മഹേഷിന്റെയും വിവാഹം നടത്തുകയായിരുന്നു. ഇവരുടെ വിവാഹം തിങ്കളാഴ്ച കൊക്കോതമംഗലം ഷണ് മുഖവിലാസം ക്ഷേത്രത്തില്‍ വെച്ചു നടന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛനും അമ്മയും മരിച്ച അമ്പിളിയും അവിവാഹിതയായ മൂത്ത സഹോദരി ലളിതയും ഒന്നിച്ചായിരുന്നു താമസം. പെയിന്റിങ് തൊഴിലാളിയായ മഹേഷ് അമ്പിളിയെ ജീവിതസഖിയായി സ്വീകരിക്കാന്‍ എത്തി. വധുവിന്റെ വസ്ത്രത്തിനും അഞ്ചുപവന്‍ സ്വര്‍ണാഭരണത്തിനും
പുറമേ സദ്യ, അമ്പിളിയുടെ വീടിന്റെ പെയിന്റിങ് എന്നീ ചെലവുകളും ജയചന്ദ്രന് വഹിച്ചു. ജയചന്ദ്രന്റെ വാര്‍ഡിലെ പഞ്ചായത്ത് അംഗം സിനി അനിരുദ്ധനാണ് അമ്പിളിയെ കണ്ടെത്തിയത്.
Keywords: Gold, Marriage, Sini, Ambily, Mahesh, Sister, Cherthala, Malayalam News, Kerala vartha, Malayalam Vartha, Temple.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.