Gold Seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട: റിയാദില്‍ നിന്നുമെത്തിയ യാത്രക്കാരന്‍ പിടിയില്‍
Mar 18, 2024, 16:15 IST
മട്ടന്നൂര്‍: (KVARTHA) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണക്കടത്ത് പിടികൂടി. റിയാദില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. നാലു കാപ്‌സ്യൂളുകളായി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
വിപണിയില്‍ 90 ലക്ഷം രൂപ വിലവരുന്ന 1096 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. കൊച്ചിയിലെ കസ്റ്റംസ് കമീഷണര്‍ പരിശോധന ശക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എയര്‍ കസ്റ്റംസ് ഓഫീസേഴ്‌സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. തുടര്‍ചയായി മൂന്നാം ദിവസമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം കടത്തുന്നതിനിടെ യാത്രക്കാര്‍ പിടിയിലാകുന്നത്.

Keywords: Gold worth Rs 90 lakh seized at Kannur airport, Kannur, News, Gold Seized, Kannur Airport, Customs, Raid, Passenger, Capsule, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.