Obituary | തേര്‍ത്തല്ലിയില്‍ വീട്ടമ്മയുടെ മരണത്തിനിടയാക്കിയ ഗുഡ് സ് ഓട്ടോറിക്ഷ കണ്ടെത്താനായില്ല; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
കണ്ണൂര്‍: (KVARTHA) ആലക്കോട് തേര്‍ത്തല്ലിയില്‍ വീട്ടമ്മയുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ നിര്‍ത്താതെ പോയ ഗുഡ്‌സ് ഓട്ടോറിക്ഷയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. തേര്‍ത്തല്ലി കോടോപള്ളി സ്വദേശി മേരിക്കുട്ടി (53)യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒന്‍പതുമണിക്ക് ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു മേരിക്കുട്ടി.
മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ഗുഡ്‌സ് ഓട്ടോറിക്ഷ സ്‌കൂട്ടറിലിടിച്ചാണ് ദുരന്തമുണ്ടായത്. ഒരു കാറിനൊപ്പമായിരുന്നു ഇവരുടെ സ്‌കൂട്ടര്‍ പോയ് ക്കൊണ്ടിരുന്നത്. കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഗുഡ്‌സ് ഓട്ടോറിക്ഷ സ്‌കൂട്ടറിലിടിച്ച്, സ്‌കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞുവീഴുകയും കാറിന്റെ ചക്രം കയറി മേരിക്കുട്ടി ദാരുണമായി മരിക്കുകയുമായിരുന്നു.
എന്നാല്‍ സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചതിന് ശേഷം ഗുഡ്‌സ് ഓട്ടോറിക്ഷ നിര്‍ത്താതെ പോവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. മേരിക്കുട്ടി തത്ക്ഷണം തന്നെ മരിച്ചു. ഭര്‍ത്താവ് കുഞ്ഞുമോന് സാരമായ പരുക്കേറ്റിട്ടുണ്ട്. മേരിക്കുട്ടിയുടെ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും. അപകടമുണ്ടാക്കിയ ഗുഡ്‌സ് ഓട്ടോറിക്ഷയ്ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയതായി ആലക്കോട് എസ് ഐ അറിയിച്ചു.