ആശുപത്രിയില്‍ വെച്ച് ക്വട്ടേഷന്‍ സംഘത്തിന്റെ വെട്ടേറ്റ ആള് മരിച്ചു
Jan 9, 2014, 11:40 IST
പാലക്കാട്: ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് ക്വട്ടേഷന്‍ സംഘത്തിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആള് മരിച്ചു. മേലാര്‍കോട് പയിറ്റാംകുന്നം വേലായുധനാണ് (65) മരിച്ചത്.
തിങ്കളാഴ്ച ഗര്‍ഭിണിയായ മകളെ പരിശോധനയ്ക്ക് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ ബൈക്കിലെത്തിയ ക്വട്ടേഷന്‍ സംഘം വേലായുധനെ ബൈക്കിടിച്ച് തള്ളിയിട്ടശേഷം വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു.
മുതുകില്‍ വെട്ടേറ്റ് അരയ്ക്കു താഴെ തളര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വേലായുധന്. അക്രമത്തില്‍ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.
പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശശിയെയും മനോജിനെയും വാര്‍ഡിലേക്ക് മാറ്റി. ശശിയുടെ നില ഗുരുതരമാണ്. അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആലത്തൂര്‍ താലൂക്കില്‍ പൂര്‍ണമായിരുന്നു.
അക്രമവുമായി ബന്ധപ്പെട്ട് എട്ട് ആര് .എസ്.എസ്. പ്രവര്‍ത്തകരെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ സംഘം ആശുപത്രിയില്‍ അക്രമം അഴിച്ചുവിട്ടത്.
ഞായറാഴ്ച വടക്കാഞ്ചേരിയിലുണ്ടായ അക്രമത്തിന്റെ
തുടര്‍ച്ചയായിട്ടായിരുന്നു ആശുപത്രിയിലുണ്ടായ അക്രമം. വടക്കാഞ്ചേരിയില്‍ വെച്ച് വെട്ടേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ദേവനെ സന്ദര്ശിക്കാനെത്തിയവര്ക്കു നേരെയാണ് ആശുപത്രിയുടെ ഒ.പി.ക്ക് മുന്നില്‍ വെച്ച് ആക്രമണമുണ്ടായത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
കൊല്ലൂര്‍ ക്ഷേത്രത്തില്‍ തുലാഭാരം നേര്‍ന്ന വെള്ളിക്കട്ടികള്‍ മോഷ്ടിച്ച ജീവനക്കാരന് സസ്പെന്ഷന്
Keywords: Palakkad, Hospital, Dead, Treatment, Injured, Congress, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.