വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലപാതകക്കേസുകളില്‍ പ്രതികളായ ഗുണ്ടകള്‍ തമ്മിലടിച്ചു

 


തൃശൂര്‍: (www.kvartha.com 10.10.2015) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലപാതകക്കേസുകളില്‍ പ്രതികളായ ഗുണ്ടകള്‍ തമ്മിലടിച്ചു. കൊലപാതകക്കേസില്‍ മൂന്ന് വര്‍ഷത്തെ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങാറായ മരട് അനീഷും ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഹെന്റി ജോസും തമ്മിലാണ് അടിച്ചത്. ഹെന്റിയുടെ പല്ല് പൊഴിഞ്ഞിട്ടുണ്ട്.

തോര്‍ത്തിനകത്ത് ഇഷ്ടിക വെച്ചുകെട്ടി ഇടിച്ചതിനെത്തുടര്‍ന്ന് അനീഷിന്റെ തലയ്ക്കു പരുക്കേറ്റു. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനീഷിന്റെ തലയില്‍ തുന്നലിട്ടിട്ടുണ്ട്. മരട് അനീഷ് കുളിച്ചു വരുമ്പോള്‍ കണ്ണന്‍ എന്ന കൂട്ടാളിയോടൊപ്പം ചേര്‍ന്നു ഹെന്റി ആക്രമിച്ചതാണു കാരണമെന്നു പറയുന്നു.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലപാതകക്കേസുകളില്‍ പ്രതികളായ ഗുണ്ടകള്‍ തമ്മിലടിച്ചു

Keywords:Central Jail, Kerala, Goonda, Goonda fight in central jail Viyyur.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia