സംസ്ഥാന നേതൃത്വം കോട്ടമുറിച്ചു: ഗോപി സി.പി.എമ്മില്‍ നിന്ന് പുറത്തേക്ക്
Jun 6, 2012, 16:00 IST
തിരുവനന്തപുരം: സദാചാര വിരുദ്ധ നടപടികളിലേര്‍പ്പെട്ട സി.പി.എം എറണാകുളം ജില്ലാ മുന്‍ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെ നടപടി സ്വീകരിക്കാന്‍ സി പി ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. തെരഞ്ഞെടുത്ത സ്ഥാനങ്ങളില്‍ നിന്ന് കോട്ടമുറിക്കലിനെ നീക്കം ചെയ്യും. ഗോപിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി. ഇക്കാര്യത്തില്‍ സംസ്ഥാന കമ്മിറ്റിയാണ് അന്തിമതീരുമാനം എടുക്കേണ്ടത്.
എറണാകുളത്തെ പാര്‍ട്ടി ആസ്ഥാനമായ ലെനിന്‍ സെന്ററില്‍ നടന്ന ആശാസ്യമല്ലാത്ത ചില നടപടികളാണ് ഗോപിക്കെതിരെ ഉയര്‍ന്നത്. ഒരു അഭിഭാഷകയുടെ പേരും ഇതില്‍ വലിച്ചിഴക്കപ്പെട്ടിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഗോപിയെ നീക്കി പകരം സംസ്ഥാന സെക്രട്ടറിയേറ്റംഗമായ എം.വി ഗോവിന്ദനെ ജില്ലാ സെക്രട്ടറിയായി അവരോധിച്ചു. ഇക്കഴിഞ്ഞ പാര്‍ട്ടി ജില്ലാ സമ്മേളനം വീണ്ടും എം.വി ഗോവിന്ദനെ തന്നെയാണ് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഡി.വൈ.എഫ്.ഐ നേതാവായ ഗോപി കോട്ടമുറിക്കല്‍ നിയമസഭാംഗമായും പ്രവര്‍ത്തിച്ചിരുന്നു.

Keywords: Thiruvananthapuram, Kerala, CPM, Gopi kottamurikkal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.