വിളിക്കുമ്പോള്‍ വരാനും ഇറക്കി വിടുമ്പോള്‍ പോവാനും താന്‍ പട്ടിയല്ലെന്ന് ഗൗരിയമ്മ

 


ആലപ്പുഴ: (www.kvartha.com 17/02/2015) യു ഡി എഫില്‍ നിന്നും പിണങ്ങിപ്പിരിഞ്ഞ ഗൗരിയമ്മ ആകെ ദേഷ്യത്തിലാണ്. ആലപ്പുഴയില്‍ സിപിഎം സംസ്ഥാന സമ്മേളനം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാര്‍ട്ടിയുടെ ആദ്യകാല നേതാവായ ഗൗരിയമ്മയെ ക്ഷണിക്കാത്തതാണ് അതിനുകാരണം.

തന്നെ ആരും ഇതുവരെ  സിപിഎമ്മിലേക്ക്  ക്ഷണിച്ചിട്ടില്ലെന്നാണ് ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റായ ഗൗരിയമ്മ പറയുന്നത്. യുഡിഎഫ് വിട്ട ശേഷം ഗൗരിയമ്മയുടെ പാര്‍ട്ടിയായ ജെ എസ് എസ് എല്‍ഡിഎഫില്‍ ചേരാന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അതിന് ഇതുവരെയും മറുപടിയൊന്നും ലഭിക്കാത്തതാണ് ഗൗരിയമ്മയെ പ്രകോപിപ്പിച്ചത്.

ഇറക്കി വിടുമ്പോള്‍ പോവാനും വിളിക്കുമ്പോള്‍ കയറി വരാനും താന്‍ വളര്‍ത്തു പട്ടിയല്ലെന്നാണ് ഗൗരിയമ്മ പറയുന്നത്. സി.പി.എം സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ വെള്ളിയാഴ്ച തുടങ്ങുകയാണ്. ഈ അവസരത്തില്‍ ഗൗരിയമ്മയെ പാര്‍ട്ടിയിലേക്ക് തിരികെ എടുക്കുമെന്ന റിപോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടെയാണ് ഗൗരിയമ്മയുടെ പ്രതികരണം.

ഘടകകക്ഷിയാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കണമെന്ന എല്‍.ഡി.എഫിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാര്‍ട്ടി അപേക്ഷ നല്‍കിയതെന്നും  എന്നാല്‍ ഘടകകക്ഷിയാക്കിയതായി എല്‍.ഡി.എഫില്‍ നിന്ന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഗൗരിയമ്മ പറഞ്ഞു.

നേരത്തെ സിപിഎം സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ നടക്കുമ്പോള്‍ ഗൗരിയമ്മ ആയിരുന്നു സംഘാടകസമിതി അധ്യക്ഷ. എന്നാല്‍ പിന്നീട് ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഗൗരിയമ്മ  ജെഎസ്എസ് എന്ന പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിന്റെ ഭാഗമാവുകയും ചെയ്തു.

എന്നാല്‍ യുഡിഎഫുമായി പിണങ്ങിപ്പോന്ന ഗൗരിയമ്മ സിപിഎമ്മിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. എന്നാല്‍ ഗൗരിയമ്മയെ മാത്രം പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനായിരുന്നു സിപിഎമ്മിന് താത്പര്യം. ഇതേതുടര്‍ന്ന് തന്നെ മാത്രം തിരിച്ചെടുത്താല്‍ പോര, തന്റെ കൂടെയുള്ളവരേയും തിരിച്ചെടുക്കണം എന്ന നിലപാടില്‍ ഗൗരിയമ്മ ഉറച്ചുനിന്നു.

വിളിക്കുമ്പോള്‍ വരാനും ഇറക്കി വിടുമ്പോള്‍ പോവാനും താന്‍ പട്ടിയല്ലെന്ന് ഗൗരിയമ്മഗൗരിയമ്മയെ എല്‍ ഡി എഫിലേക്ക് തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സി.പി.എമ്മിലെ ഒരു ഉന്നത നേതാവ് രണ്ടാഴ്ചക്കിടെ പല തവണയാണ് മുന്‍ സഖാവിന്റെ  വീട്ടിലെത്തി ആശയവിനിമയം നടത്തിയത്. ജെ.എസ്.എസ്. ഉന്നതാധികാര സമിതിയായ സംസ്ഥാന സെന്റര്‍ യോഗം അഞ്ചംഗ സമിതിയെ തുടര്‍ പ്രവര്‍ത്തനത്തിനായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ഇവരുമായി എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉടനെ ചര്‍ച്ച നടത്തും. അതിന്റെ തുടര്‍ച്ചയായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഗൗരിയമ്മയെ സന്ദര്‍ശിക്കുമെന്നാണ് വിവരം. ഇതിനിടെയാണ് ഗൗരിയമ്മയുടെ പ്രകോപനപരമായ സംസാരം.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
നാട് ശിവരാത്രി ആഘോഷ നിറവില്‍, ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്ക്
Keywords:  Gouri Amma reacts about her ambition of returning back to CPM, Alappuzha, Conference, UDF, LDF, Criticism, Visit, Application, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia