കവിതയും രാഷ്ട്രീയവുമായി തുറന്നടിച്ച് ജി സുധാകരന്‍

 


തിരുവനന്തപുരം: കെ.ആര്‍ ഗൗരിയമ്മയുമായി ചര്‍ച്ച നടത്താന്‍ പാര്‍ട്ടി തോമസ് ഐസക്കിനെ ഏല്‍പിച്ചിട്ടില്ലെന്ന് മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ജി സുധാകരന്‍. ' ജില്ലയിലെ പാര്‍ട്ടിയും സംസ്ഥാന നേതൃത്വവും ആരെയും അത്തരമൊരു ചര്‍ച്ചയ്ക്കും ഏല്‍പിച്ചിട്ടില്ല. ഉണ്ടെങ്കില്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗമായ ഞാന്‍ അറിയുമായിരുന്നു. അയാല്‍ സ്വന്തം ഇഷ്ടപ്രകാരം നടത്തിയ ചര്‍ച്ചയായിരിക്കും അത്'- ദര്‍ശന ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സുധാകരന്‍ തുറന്നടിച്ചു. ശനിയാഴ്ച ഒന്നാം ഭാഗം സംപ്രേഷണം ചെയ്ത വിവാദ അഭിമുഖത്തിന്റെ രണ്ടാംഭാഗം ഞായറാഴ്ച രാത്രി 7.30ന്. കവിതയും രാഷ്ട്രീയവും പിണറായിയും വി എസുല്ലാം കടന്നുവരുന്ന അഭിമുഖമാണ് സുധാകരനുമായുള്ളത്.

ഗൗരിയമ്മയുടെ കാര്യത്തില്‍ പിണറായി പറുന്നതാണു ശരി. അദ്ദേഹം നുണ പറയില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ പുറത്തുനിന്നൊരാളെ പാര്‍ട്ടി ക്ഷണിക്കുമോ എന്ന പിണറായിയുടെ ചോദ്യത്തെ പരാമര്‍ശിച്ച് സുധാകരന്‍ പറഞ്ഞു. അതേസമയം ഗൗരിയമ്മയെപ്പോലൊരു നേതാവ് നുണ പറയുമോ എന്ന ചോദ്യത്തിന് ആ വിവാദത്തിനു താനില്ല എന്നാണ് സുധാകരന്റെ മറുപടി. ഈ അഭിമുഖത്തിനു ശേഷമാണാ, മുഖ്യമന്ത്രിയാകാനല്ല സിപിഎമ്മിലേക്കാണ് തന്നെ സിപിഎം ക്ഷണിച്ചത് എന്ന് ഗൗരിയമ്മ തിരുത്തിയത്.

ഗൗരിയമ്മ കമ്യൂണിസ്റ്റു പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ചെയ്ത ത്യാഗങ്ങള്‍ ആരും തള്ളിപ്പറയില്ലെന്നു സുധാകരന്‍ വ്യക്തമാക്കി. എന്നാല്‍ അവര്‍ പുറത്തുപോയത് പെട്ടെന്നുള്ള ദേഷ്യംകൊണ്ടാണ്. അതിന്റെ ആവശ്യമില്ലായിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് തന്നെ നീക്കി സഖാവ് എം എ ബേബിക്ക് ജില്ലാ സെക്രട്ടറിയുടെ ചുമതല കൊടുത്തപ്പോഴും താന്‍ പുറത്തുപോവുകയോ പാര്‍ട്ടിയ വിമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

ചാക്ക് രാധാകൃഷ്ണനെ സിപിഎം പിന്തുണയ്ക്കുകയോ അയാളുടെ കേസുകളെ ന്യായീകരിക്കുകയോ ചെയ്യുന്നില്ല. പക്ഷേ, ദേശാഭിമാനിയുടെ ഭൂമി അയാള്‍ക്ക് കൊടുത്തതില്‍ തെറ്റൊന്നുമില്ല. വിലയ്ക്ക് വാങ്ങുന്നത് ആരാണെന്നു നോക്കേണ്ട ആവശ്യമില്ല. പാര്‍ട്ടി ഇപ്പോഴും അടിസ്ഥാന വര്‍ഗത്തിന്റെ കൂടെത്തന്നെയാണ്. അതില്‍ നിന്ന് ഒരു കാരണവശാലും വ്യതിചലിക്കില്ല.

വി എസിനെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തി എന്നു പറയുന്നത് അടിസ്ഥാനരഹിതമാണ്. അദ്ദേഹം പാര്‍ട്ടിയുടെ പ്രധാന നേതാവു തന്നെയാണ്. പക്ഷേ, പദവികളില്‍ നിന്നു മാറ്റിനിര്‍ത്തുന്നതൊക്കെ പാര്‍ട്ടി തീരുമാനമാണ്.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിനെക്കുറിച്ചുള്ള പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്താറായിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. സമരങ്ങള്‍ എല്ലാം പൂര്‍ണ വിജയമാകം എന്നില്ല. സര്‍ക്കാരിനെതിരേ സമര നടത്തുമ്പോള്‍ സര്‍ക്കാര്‍ പറയുന്ന വാക്ക് വിശ്വസിച്ച് ഒത്തുതീര്‍പ്പു വേണ്ടിവരും. അതാണ് സോളാര്‍ കേസിലെ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ സംഭവിച്ചത്. എന്നാല്‍ മാനവും മര്യാദയും ജനാധിപത്യ അന്തസുമില്ലാത്തവരുടെ വാക്കാണ് വിശ്വസിച്ചത്. പക്ഷേ വേറെ വഴിയില്ലായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് മുഖ്യമന്ത്രി തുടരുന്നുവെന്ന പ്രശ്‌നം ഇപ്പോഴും ബാക്കിയാണ്. പക്ഷേ, ഏതുവിധവും ഇറക്കിവിടാന്‍ സാധിക്കില്ല. ഈ സര്‍ക്കാര്‍ കാലാവധി കഴിയാതെ തന്നെ താഴി വീഴുമെന്നും സുധാകരന്‍ പറഞ്ഞു.
കവിതയും രാഷ്ട്രീയവുമായി തുറന്നടിച്ച് ജി സുധാകരന്‍

കേരളത്തിലെ കവികളില്‍ ബഹുഭൂരിപക്ഷവും കാപട്യക്കാരാണ്. അവര്‍ ഫ്യൂഡല്‍ മനോഭാവമാണ് ഇപ്പോഴും പുലര്‍ത്തുന്നത്. ബൂര്‍ഷ്വാസിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. തന്റെ കവിത പുതിയ പ്രഭാതങ്ങളെ സ്പ്‌നം കാണുകയും അടിച്ചമര്‍ത്തപ്പെട്ടവരുടെ കൂടെ നില്‍ക്കുന്നതുമാണെന്നും അദ്ദേഹം വിശദീകരിച്ചു.


Keywords: Kerala, Thiruvananthapuram, G. Sudhakaran, CPM, CPI, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia