Construction Work | സമഗ്രമായ പൊളിച്ചെഴുത്ത് അനിവാര്യം; സര്‍കാര്‍ കരാറുകാര്‍ക്ക് കുടിശ്ശിക ലഭിക്കാത്തതിനാല്‍ നിര്‍മാണ പ്രവൃത്തി നിലയ്ക്കുന്നുവെന്ന് വര്‍ഗീസ് കണ്ണമ്പള്ളി
Feb 20, 2024, 15:14 IST
കണ്ണൂര്‍: (KVARTHA) സംസ്ഥാന സര്‍കാര്‍ വികസന പ്രവൃത്തികളും കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതികളും മുടങ്ങാതിരിക്കണമെങ്കില്‍ കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളില്‍ സമഗ്രമായ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് കേരള ഗവ: കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസഥാന പ്രസിഡണ്ട് വര്‍ഗീസ് കണ്ണമ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന സര്‍കാരിന്റെ റവന്യൂ വരുമാനത്തിന്റെ ഏറിയ ഭാഗവും ശമ്പളം, പെന്‍ഷന്‍, പലിശ ഇനങ്ങളില്‍ ചിലവാക്കണ്ട സാഹചര്യത്തില്‍ ബജറ്റ് ഇതര വരുമാനം സമാഹരിക്കാതെ കേരളത്തിന് വികസന പ്രവൃത്തികള്‍ നടത്താനാവില്ല. വായ്പകള്‍ക്ക് പരിധി നിശ്ചയിക്കുന്നതിന് പകരം അവയുടെ വിനിയോഗം ഫലപ്രദമാണൊന്ന് വിലയിരുത്തേണ്ടതുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിന്നെന്ന് പറഞ്ഞ് ബോണ്ടുകളിറക്കി പണം സമാഹരിക്കുകയും അത് റവന്യൂ ചെലവുകള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നതിനെയാണ് കര്‍ശനമായി നിയന്ത്രിക്കേണ്ടത്. സംസ്ഥാന സര്‍കാറുകളുടെ വായ്പാ പരിധി നിശ്ചയിക്കുമ്പോള്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി മുടക്കുന്ന തുകകളെ ഒഴിവാക്കണം. കരാര്‍ പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ വകയില്‍ സംസ്ഥാനത്തെ സര്‍കാര്‍ വിഭാഗം കരാറുകാര്‍ക്ക് 14000 കോടി രൂപ കിട്ടാനുണ്ട്.
ഊരാളുങ്കല്‍ സൊസൈറ്റിയില്‍ 18000 തൊഴിലാളികളുണ്ടെന്ന് സര്‍കാര്‍ പറയുമ്പോള്‍ അതിനേക്കാള്‍ കൂടുതല്‍ കരാറുകാര്‍ കേരളത്തിലുണ്ടെന്നും ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ബഹു ഭൂരിപക്ഷം തൊഴിലാളികളും അന്യസംസ്ഥാനക്കാരാണെന്നും അവരുടെ വരുമാനം മുഴുവന്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോവുകയാണെന്നുംഅദ്ദേഹം പറഞ്ഞു. റവന്യൂ ചെലവുകളെയാണ് സര്‍കാര്‍ നിയന്ത്രിക്കേണ്ടത്. അതിന് കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളില്‍ ആവശ്യമായ പൊളിച്ചെഴുത്ത് നടത്തണമെന്നും വര്‍ഗീസ് ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ ജെനറല്‍ സെക്രടറി വി ഹരിദാസ്, സെക്രടറി സി രാജന്‍, ജില്ലാ പ്രസിഡ് സുനില്‍ പോള, സംസ്ഥാന കമിറ്റി അംഗങ്ങളായ എം ടി മുഹമ്മദ് കുഞ്ഞി ഹാജി, ബാബുരാജ് ഉളിക്കല്‍ എന്നിവരും പങ്കെടുത്തു.
Keywords: News, Kerala, Kerala-News, Kannur, Kannur-News, Delay, Government Contractors, Dues, Construction Work, Salls, Varghese Kannampally, Press Meet, Kannur News, Government contractors not getting dues, construction work stalls: Varghese Kannampally.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.