എം.ജി സര്‍വകലാശാല തീരുമാനങ്ങളില്‍ സര്‍ക്കാരിന് അതൃപ്തി

 


തിരുവനന്തപുരം: 56 അധിക തസ്തികകള്‍ അനുവദിക്കാനുള്ള എം.ജി സര്‍വകലാശാലയുടെ തീരുമാനത്തിന് അനുമതി നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കി. സര്‍വകലാശാലയുടെ നടപടി സര്‍ക്കാരിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അഡിഷണല്‍ ചീഫ് സെക്രട്ടറി ഒപ്പിട്ട ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് ചേര്‍ന്ന എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗമാണ് വിവാദ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ജോയിന്റ് രജിസ്ട്രാര്‍, രണ്ട് ഡെപ്യൂട്ടി രജിസ്ടാര്‍, ആറ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഉള്‍പെടെ 56 തസ്തികകള്‍ അടിയന്തിരമായി സൃഷ്ടിക്കാനും തസ്തികകളുടെ ക്രമവത്കരണത്തിന് സര്‍ക്കാരിന്റെ അനുമതി തേടാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.

വൈസ് ചാന്‍സലര്‍ ഡോ. എ.വി. ജോര്‍ജിന്റെ ശമ്പളം 80,000 രൂപയായി ഉയര്‍ത്താനും സിന്‍ഡിക്കേറ്റ് യോഗം ഏകപക്ഷീയമായി തീരുമാനിച്ചിരുന്നു. ഈ നടപടികള്‍ വഴിയുണ്ടാകുന്ന അധിക ബാധ്യത സര്‍ക്കാരിന്റെ സെല്‍ഫ് ഫിനാന്‍സിംഗ് ഫണ്ടില്‍ നിന്ന് കണ്ടെത്താമെന്നായിരുന്നു സിന്‍ഡിക്കേറ്റ് നിര്‍ദേശം.

സര്‍വകലാശാലയുടെ നടപടി വിവാദമായപ്പോള്‍ത്തന്നെ വൈസ്ചാന്‍സലര്‍ക്കെതിരേ സര്‍ക്കാര്‍ രംഗത്തെത്തി. അധിക തസ്തിക സൃഷ്ടിക്കാനുള്ള തീരുമാനം റദ്ദ് ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിരുന്നു.

എം.ജി സര്‍വകലാശാല തീരുമാനങ്ങളില്‍ സര്‍ക്കാരിന് അതൃപ്തി
തസ്തികള്‍ റദ്ദാക്കിക്കൊണ്ട് തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ സര്‍വകലാശാലയുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് സര്‍ക്കാര്‍ വിമര്‍ശിച്ചിട്ടുള്ളത്. സര്‍വകലാശാല ചട്ടങ്ങള്‍ പ്രകാരം സെല്‍ഫ് ഫിനാന്‍സിഗ് ഫണ്ട് എന്നൊന്നില്ല. ഈ തീരുമാനങ്ങള്‍ക്ക് സര്‍വകലാശാലയുടെ ഫിനാന്‍സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പോലും അംഗീകാരമില്ല.

ഫണ്ടുകളുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വിഭജിക്കാനുള്ള അധികാരം സര്‍വകലാശാലയ്ക്കില്ല. ഇപ്പോള്‍ത്തന്നെ കമ്മി ബജറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന് പുതിയ തസ്തികകള്‍ വഴിയുള്ള അധിക സാമ്പത്തികഭാരം താങ്ങാനാകില്ല. ജോലിഭാരം കൂടുതലാണെന്ന കാരണത്താലും അധിക തസ്തികള്‍ അനുവദിക്കാനാകില്ല.

അധിക തസ്തികകള്‍ സൃഷ്ടിക്കാനും വിസിയുടെ ശമ്പളം ഉയര്‍ത്താനുമുള്ള തീരുമാനം സര്‍വകലാശാല നിയമങ്ങളുടെയും സംസ്ഥാന ധനകാര്യ ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഇത് പൊതുപണത്തിന്റെ ദുര്‍വിനിയോഗമാണെന്നും അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കും ഉത്തരവിന്റെ പകര്‍പ് അയച്ചിട്ടുണ്ട്.

Keywords : Thiruvananthapuram, University, Kerala, Goverment, Salary, Fund, MG, Chief Minister, Oommen Chandy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia