Buffer Zone | ബഫര്‍സോണ്‍ റിപോര്‍ടും ഭൂപടവും പ്രസിദ്ധീകരിച്ചു; പരിസ്ഥിതിലോല പ്രദേശത്തിന് പിങ്ക് നിറം; താമസസ്ഥലം വയലറ്റ് നിറം, ആരാധനാലയങ്ങള്‍ മഞ്ഞ; ജനവാസമേഖല ഉള്‍പെടുന്നതിലെ പരാതി നല്‍കാനുള്ള അപേക്ഷയും ലഭ്യം
Dec 22, 2022, 10:32 IST
തിരുവനന്തപുരം: (www.kvartha.com) സീറോ ബഫര്‍ സോണ്‍ റിപോര്‍ടും ഭൂപടവും സര്‍കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 2021ല്‍ കേന്ദ്രത്തിന് സംസ്ഥാനം നല്‍കിയ റിപോര്‍ടാണ് പ്രസിദ്ധീകരിച്ചത്. സര്‍കാര്‍ വെബ് സൈറ്റുകളില്‍ റിപോര്‍ട് ലഭ്യമാണ്.
22 സംരക്ഷിത പ്രദേശങ്ങള്‍ക്കുചുറ്റുമുള്ള ഭൂപടമാണ് പ്രസിദ്ധീകരിച്ചത്. കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, റോഡുകള്‍ തുടങ്ങിയവ 12 ഇനമായി ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂപടത്തില്‍ പരിസ്ഥിതിലോല പ്രദേശങ്ങള്‍ക്ക് പിങ്ക് നിറമാണ് നല്‍കിയിരിക്കുന്നത്. റിപോര്‍ട് മാനദണ്ഡമാക്കി വേണം ജനങ്ങള്‍ പരാതി നല്‍കാന്‍. ജനവാസ മേഖലകളെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കിയാണ് റിപോര്‍ട് തയാറാക്കിയത്.
ഭൂപടത്തില്‍ താമസ സ്ഥലം വയലറ്റ് നിറത്തില്‍ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നീല നിറവും നല്‍കിയിട്ടുണ്ട്. ബഫര്‍ സോണില്‍ ഇത്രയേറെ ജനവാസ കേന്ദ്രങ്ങള്‍ ഉണ്ടെന്ന് കോടതിയെ അറിയിക്കാനാണ് ശ്രമമെന്നാണ് സര്‍കാര്‍ വിശദീകരണം. മാപില്‍ ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പെട്ടാലും ആശങ്ക വേണ്ടെന്നും സര്‍കാര്‍ അറിയിച്ചു.
ബഫര്‍സോണ്‍ വിഷയത്തില്‍ പരാതികളും ആശങ്കകളും അറിയിക്കാന്‍ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സര്‍കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. വിട്ടുപോയ നിര്‍മിതികള്‍ കൂട്ടിച്ചേര്‍ക്കാനും നിര്‍ദേശം ഉണ്ട്.
പഞ്ചായത് തലത്തില്‍ സര്‍വകക്ഷി യോഗങ്ങള്‍ വിളിക്കാനും സര്‍കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചായതില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങണം. വാര്‍ഡ് തലത്തില്‍ പരിശോധന നടത്തണം. പരിശോധന നടത്തേണ്ടത് വാര്‍ഡ് അംഗം, വിലേജ് ഓഫിസര്‍, വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ചേര്‍ന്നാകണം. നടപടികള്‍ വേഗത്തിലാക്കാനും പഞ്ചായതുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വനം- പച്ച. പഞ്ചായത്- കറുപ്പ്. വാണിജ്യകെട്ടിടങ്ങള്‍- ചുമപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍- നീല. ഓഫിസ്- ബ്രൗണ്‍. ആരാധനാലയങ്ങള്‍- മഞ്ഞ. താമസസ്ഥലം- വയലറ്റ്.
ഓരോ വില്ലേജിലെയും ബ്ലോക്, പ്ലോട് അനുസരിച്ച് വിശദാംശങ്ങളും ഭൂപടത്തില്‍ ലഭ്യമാണ്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ബഫര്‍ അറിയാനാകും.
സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റു നിര്‍മാണങ്ങള്‍, വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് ഉപഗ്രഹ ചിത്രങ്ങള്‍ മുഖേന തയാറാക്കിയ പ്രാഥമിക റിപോര്‍ട് പ്രസിദ്ധീകരിച്ചു.
പഞ്ചായതുതല, വിലേജ്തല സര്‍വേ നമ്പര്‍ ഉള്‍പെടെയുള്ള നിര്‍മിതികളുടെ വിവരങ്ങളും മാപുകളും സഹിതമുള്ള റിപോര്‍ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിവരങ്ങള്‍ അറിയിക്കാനുള്ള ഫോറം റിപോര്‍ടിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോറം പൂരിപ്പിച്ച് ജനുവരി 7-നകം eszexpertcommittee@gmail(dot)com ലേക്ക് അയക്കുകയോ ജോയിന്റ് സെക്രടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രടേറിയറ്റ് അനക്‌സ് 2, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ ലഭ്യമാക്കുകയോ വേണം.
Keywords: News,Kerala,State,Top-Headlines,Trending,Government,House,Temple, Office,forest, Government published the zero buffer zone report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.