Chirakkal Chira | ചിറക്കല്‍ ചിറ സൗന്ദര്യവത് കരണത്തിന് സര്‍കാര്‍ 50 ലക്ഷം രൂപ അനുവദിച്ചു
Sep 22, 2023, 20:17 IST
വളപട്ടണം: (www.kvartha.com) ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ചിറകളിലൊന്നായ ചിറക്കല്‍ ചിറ ഇനി കൂടുതല്‍ സുന്ദരമാകും. സര്‍കാര്‍ അനുവദിച്ച 50 ലക്ഷം രൂപ ചിലവിലാണ് സൗന്ദര്യവത്കരണ പ്രവൃത്തി നടത്തുക. നേരത്തെ ഹരിതകേരളം ടാങ്ക്സ് ആന്‍ഡ് പോണ്ട്സ് പദ്ധതിയില്‍ ഉള്‍പെടുത്തി ചിറ നവീകരിച്ചിരുന്നു.
14 ഏകറില്‍ വ്യാപിച്ചുകിടക്കുന്ന ചിറ മണ്ണും ചെളിയും നീക്കിയും പടവുകള്‍ പുനര്‍നിര്‍മിച്ചും സംരക്ഷണ ഭിത്തി കെട്ടിയുമാണ് നേരത്തെ നവീകരിച്ചത്. ചെളിയും മാലിന്യങ്ങളും നിറഞ്ഞ 53949 ക്യുബിക് മീറ്റര്‍ മണ്ണാണ് അന്ന് ചിറയില്‍നിന്ന് നീക്കം ചെയ്തത്. നവീകരണം പൂര്‍ത്തിയായതോടെ ചിറയുടെ ജലസംഭരണ ശേഷി 799.93 ലക്ഷം ലിറ്ററില്‍ നിന്ന് 1339.42 ലക്ഷം ലിറ്ററായി ഉയരുകയും പ്രദേശത്തെ ഭൂഗര്‍ഭ ജലനിരപ്പ് വര്‍ധിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ കെ വി സുമേഷ് എം എല്‍ എ യുടെ നിവേദനത്തെ തുടര്‍ന്ന് നവീകരിച്ച ചിറയുടെ ഉദ് ഘാടനത്തിന് എത്തിയപ്പോള്‍ തന്നെ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് സൗന്ദര്യവത് കരണത്തിന് തുക അനുവദിക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു.

ചിറക്ക് ചുറ്റം ഇന്റര്‍ ലോക് ചെയ്ത് വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുകയും സന്ദര്‍ശകര്‍ക്ക് ഇരിപ്പിടം ഒരുക്കുകയും ചെയ്യുന്നതാണ് പ്രധാന പ്രവൃത്തി. ഇത് വേഗത്തില്‍ ആരംഭിക്കുമെന്നും സായാഹ്നം ചിലവഴിക്കാന്‍ ഇവിടെയെത്തുന്ന നിരവധി പേര്‍ക്ക് സഹായകമാവുമെന്നും കെവി സുമേഷ് എം എല്‍ എ പറഞ്ഞു.
Keywords: Government sanctioned Rs 50 lakh for beautification of Chirakkal Chira, Kannur, News, Chirakkal Chira, Govt Sanctioned, Inauguration, Pond, Minister, Roshi Agustin, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.