Plastic Flexes | കടുത്ത പ്രതിസന്ധി: 7 വര്‍ഷത്തോളം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഫ്ളക്സുകളുടെ നിര്‍മാണത്തിന് സര്‍കാര്‍ അനുമതി നല്‍കണമെന്ന് സൈന്‍ പ്രിന്റിങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍
Nov 3, 2022, 16:58 IST
കണ്ണൂര്‍: (www.kvartha.com) ഏറ്റവും ചുരുങ്ങിയത് ഏഴുവര്‍ഷത്തോളം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഫ്ളക്സുകള്‍ക്ക് സര്‍കാര്‍ അനുമതി നല്‍കണമെന്ന് സൈന്‍ പ്രിന്റിങ് ഇന്‍ഡസ്ട്രീസ് അസോ. ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍കാര്‍ സ്ഥാപനങ്ങളിലും സഹകരണസ്ഥാപനങ്ങളിലും ഇത്തരം ഫ്ളക്സുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. എന്നാല്‍ സ്ഥാപനങ്ങളെ മാത്രം സര്‍കാര്‍ വിലക്കുന്നത് ഇരട്ടത്താപ്പാണ്.
ഫ്ളക്സ് മാലിന്യവിഷയം പരിഹരിക്കുന്നതിനായി അസോ. മൈസൂറില്‍ റീസൈക്ളിങ് പ്ലാന്റ് തുടങ്ങാമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും സര്‍കാര്‍ അനുമതിയില്ലാത്തത് തടസമായെന്നും ഭാരവാഹികള്‍ പറഞ്ഞു. ഫ്ളക്സ് പ്രിന്റിങ് മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കോവിഡ് കാലത്ത് കണ്ണൂര്‍ ജില്ലയില്‍ മാത്രം 10 ഓളം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
സൈന്‍ പ്രിന്റിങ്ങ് ഇന്റസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനവും അഖിലേന്‍ഡ്യ സൈനേജ് എക്സിബിഷനും നവംബര്‍ 4, 5, 6 തീയതികളില്‍ എറണാകുളത്ത് നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ജില്ലയിലെ 70 പ്രിന്റിങ്ങ് യൂനിറ്റുകളില്‍ നിന്ന് 200 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
സംസ്ഥാന സമ്മേളനം നെടുമ്പാശ്ശേരി സാജ് എര്‍ത് റിസോര്‍ടിലും പ്രതിനിധി സമ്മേളനം ക്വാളിറ്റി എയര്‍പോര്‍ട് ഹോടെല്‍ ഓഡിറ്റോറിയത്തിലും ഇന്‍ഡോര്‍ ആന്‍ഡ് ഔട്ഡോര്‍ അഡ്വര്‍ടൈസിങ്ങ് കം ഓള്‍ ഇന്‍ഡ്യാസ് എക്സിബിഷന്‍ നെടുമ്പാശ്ശേരി സിയാല്‍ കന്‍വന്‍ഷന്‍ സെന്ററിലും നവബര്‍ 4, 5, 6 തീയതികളില്‍ നടത്തുന്നു.
സമ്മേളനത്തിന്റെ ഉദ്ഘാടനം നവംബര്‍ 5ന് വൈകിട്ട് 4 മണിക്ക് വ്യവസായ വകുപ്പ് മന്ത്രി പി രാജീവും എക്സിബിഷന്റെ ഉദ്ഘാടനം നവംബര്‍ 4ന് രാവിലെ 11 മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം വൈകുന്നേരം 3 മണിക്ക്, സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്ര ശേഖരനും നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എം വി പ്രസാദ്, സലില്‍, ഷാജി മാസ്‌കോ, ജീഷാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.