ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം: ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

 


തിരുവനന്തപുരം: (www.kvartha.com 10.06.2016) സംസ്ഥാനത്തെ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിച്ച ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്.

ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ കെ എസ്  ആര്‍ ടി സി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസിലെ വിധി പ്രതികൂലമായാല്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. ബസ്, ലോറി ഉടമകളുടെ യോഗത്തില്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം: ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

ട്രൈബ്യൂണല്‍ വിധി അതേപടി നടപ്പാക്കിയാല്‍ 23 മുതല്‍ കെ എസ് ആര്‍ ടി സിയുടെ 1200 ബസും നാലായിരത്തോളം സ്വകാര്യ ബസുകളും നിരത്തില്‍ നിന്ന് പിന്‍വലിക്കേണ്ടിവരും.

ഇത് ഗതാഗത മേഖലയില്‍ രൂക്ഷമായ പ്രതിസന്ധിയുണ്ടാക്കും. ചരക്ക് വാഹനങ്ങളുടെ ഓട്ടം നിലച്ചാല്‍ സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുമെന്നും മന്ത്രി പറഞ്ഞു.

Keywords: Thiruvananthapuram, Kerala, LDF, Government, KSRTC, Supreme Court of India, Diesel, Vehicles, Green Tribunal order, Bus, Lorry.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia