Governor | നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ടെങ്കില്‍ ഇടപെടും; മുന്നറിയിപ്പ് നല്‍കി ഗവര്‍ണര്‍
Nov 3, 2022, 12:01 IST
ന്യൂഡെല്‍ഹി: (www.kvartha.com) നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ടെങ്കില്‍ താന്‍ ഇടപെടുമെന്ന മുന്നറിയിപ്പുമായി ഗവര്‍ണര്‍. സര്‍വകലാശാലകളില്‍ സ്വന്തക്കാരെ നിയമിച്ചിട്ടുണ്ടെങ്കില്‍ അതിലും ഇടപെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഡെല്‍ഹിയില്‍ നിന്നും വെള്ളിയാഴ്ച കേരളത്തില്‍ തിരിച്ചെത്താനിരിക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫിസിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത്. എല്ലാ നിയമവിരുദ്ധ നടപടികളിലും മുഖ്യമന്ത്രിയുടെ ഓഫിസ് ബന്ധപ്പെടുന്നതെങ്ങനെയെന്നും ഗവര്‍ണര്‍ ചോദിച്ചു.
അതേസമയം താന്‍ ആര്‍എസ്എസിന്റെ നോമിനിയാണെന്ന ആരോപണങ്ങളെ ഗവര്‍ണര്‍ തള്ളിക്കളഞ്ഞു. രാജ്ഭവന്‍ ഇടപെട്ട് ഒരു രാഷ്ട്രീയ നിയമനം പോലും നടത്തിയിട്ടില്ലെന്ന് ഗവര്‍ണര്‍ അവകാശപ്പെട്ടു. അനാവശ്യ നിയമനങ്ങള്‍ നടത്തിയെന്ന് തെളിയിച്ചാല്‍ ഗവര്‍ണര്‍സ്ഥാനം രാജിവയ്ക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. തെളിയിക്കാനായില്ലെങ്കില്‍ മുഖ്യമന്ത്രി രാജി വയ്ക്കുമോയെന്നും ഗവര്‍ണര്‍ ചോദിച്ചു.
ഗവര്‍ണര്‍ സമാന്തര സര്‍കാരാകാന്‍ ശ്രമിക്കുകയാണെന്നും കേരളത്തില്‍ കേന്ദ്ര ഇടപെടലിനുള്ള അന്തരീക്ഷം ഒരുക്കാനാണു നോക്കുന്നതെന്നും എല്‍ഡിഎഫ് സംഘടിപ്പിച്ച ജനകീയ കണ്‍വന്‍ഷനില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നേരെ നടത്തിയത്.
നിയമനിര്‍മാണ സഭയ്ക്കു മേലുള്ള ഒരു കടന്നുകയറ്റവും അനുവദിക്കില്ല. മന്ത്രിസഭയുടെ ഉപദേശപ്രകാരമാണു ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. അങ്ങനെയേ പ്രവര്‍ത്തിക്കാവൂ, കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നതവിദ്യാഭ്യാസ മേഖല സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍മാര്‍ സാധാരണ സജീവ രാഷ്ട്രീയത്തില്‍ ഇടപെടാറില്ല. എന്നാല്‍ ഇവിടെ രാജ്ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു, മന്ത്രിയെ പിരിച്ചുവിടാന്‍ പറയുന്നു, പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കുന്നു. അതിനെല്ലാം ഇവിടെ സര്‍കാരുണ്ട്. മറിച്ച്, താനാണ് ഇതൊക്കെ ചെയ്യേണ്ട സര്‍വാധികാരിയെന്നു കരുതിയാല്‍ അതു മനസ്സിലിരുന്നാല്‍ മതി എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Keywords: Governor Arif Mohammad Khan Against CM Pinaryi Vijayan And His Office, New Delhi, News, Politics, Governor, Chief Minister, Criticism, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.