ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവയവദാനത്തിന് സമ്മത പത്രം നല്‍കി
Aug 14, 2021, 10:05 IST
തിരുവനന്തപുരം: (www.kvartha.com 14.08.2021) അവയവ ദാന ദിനത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവയവദാന സമ്മതപത്രം നല്‍കി. മരണാനന്തര അവയവദാനത്തിന്റെ ആവശ്യകതകളെയും പ്രാധാന്യത്തെയും കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്താന്‍ ശില്പശാലകളും മറ്റും സംഘടിപ്പിക്കണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
നിലവില്‍ മെഡികല്‍ കോളജിലും മറ്റും നടന്നുവരുന്ന അവയവദാനപ്രക്രിയകളെക്കുറിച്ച് ഗവര്‍ണര്‍ ചോദിച്ചറിഞ്ഞു. സംസ്ഥാനത്ത് ഇതുവരെ മൃതസഞ്ജീവനി വഴി 913 പേര്‍ക്കാണ് അവയവങ്ങള്‍ മാറ്റിവച്ചത്. 323 പേരുടെ അവയവങ്ങളാണ് ഇത്രയും രോഗികള്‍ക്ക് പുതുജീവിതമേകിയത്.
സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന കണ്‍വീനറും മെഡികല്‍ കോളജ് പ്രിന്‍സിപലുമായ ഡോ. സാറ വര്‍ഗീസ്, മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എന്നിവര്‍ ചേര്‍ന്ന് സമ്മതപത്രം ഏറ്റുവാങ്ങി.
അവയവം ദാനംചെയ്യാന്‍ സമ്മതപത്രം നല്‍കിയവര്‍ക്ക് മൃതസഞ്ജീവനി നല്‍കുന്ന ഡോണര്‍ കാര്‍ഡ് ഗവര്‍ണര്‍ക്കു കൈമാറി. മൃതസഞ്ജീവനി കോ-ഓര്‍ഡിനേറ്റര്‍മാരായ പി.വി. അനീഷ്, എസ്.എല്‍. വിനോദ് കുമാര്‍ എന്നിവരും പങ്കെടുത്തു.

Keywords: News, Kerala, Governor, State, Medical College, Dead, Formed, People, Officer, Governor Arif Mohammad Khan Gives Consent Letter For Organ Donation.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.