കണ്ണൂര്‍ വൈസ് ചാന്‍സെലര്‍ നിയമനത്തില്‍ സര്‍കാരിനെ വെട്ടിലാക്കി വീണ്ടും ഗവര്‍ണര്‍
Dec 29, 2021, 20:54 IST
തിരുവനന്തപുരം: (www.kvartha.com 29.12.2021) കണ്ണൂര്‍ വൈസ് ചാന്‍സെലര്‍ നിയമനത്തില്‍ സര്‍കാരിനെ വെട്ടിലാക്കി വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ ഹൈകോടതി അയച്ച നോടിസ് ഗവര്‍ണര്‍ സര്‍കാരിലേക്ക് അയച്ചു. ഹൈകോടതി നോടിസ് അയച്ചത് ചാന്‍സെലര്‍ക്കാണെന്നും താന്‍ എട്ടാം തീയതി മുതല്‍ ചാന്‍സെലര്‍ അല്ലെന്നുമാണ് ഗവര്‍ണര്‍ പറയുന്നത്.
വിഷയത്തില്‍ ഗവര്‍ണറുടെ പ്രതികരണം ഇങ്ങനെ:
വൈസ് ചാന്‍സെലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈകോടതി അയച്ച നോടിസ് ഓഫിസില്‍ കിട്ടി, അത് സര്‍കാരിന് കൈമാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈകോടതിയുടെ നോടിസ് ചാന്‍സെലര്‍ക്കാണ്. എട്ടാം തിയതി മുതല്‍ താന്‍ ചാന്‍സെലറല്ല. നോടിസില്‍ സര്‍കാര്‍ ഉചിതമായ തീരുമാനം എടുക്കട്ടെ എന്നുമ ാണ് ഗവര്‍ണറുടെ പ്രതികരണം.
ചാന്‍സെലര്‍ സ്ഥാനം ഇനി ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍. ഇത് പലവട്ടം ആവര്‍ത്തിക്കുകയും ചെയ്തു. സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നു.
കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളാണ് ഗവര്‍ണര്‍ ചാന്‍സെലര്‍ സ്ഥാനം ഒഴിവാക്കുന്ന നിലയിലേക്ക് വളര്‍ന്നത്. വിസി നിയമനത്തില്‍ ഒരു പേര് മാത്രം നല്‍കി തന്നെ സമ്മര്‍ദത്തിലാക്കിയെന്നാണ് തുടക്കം മുതല്‍ ഗവര്‍ണര്‍ പരാതിപ്പെടുന്നത്. കണ്ണൂര്‍ വിസി നിയമനത്തില്‍ മാത്രമല്ല, മറ്റ് സര്‍വകലാശാലകളിലും സര്‍കാര്‍ തന്നെ സമ്മര്‍ദത്തിലാക്കിയെന്നും ഗവര്‍ണര്‍ പറയുന്നു.
ഗവര്‍ണര്‍ സര്‍കാര്‍ പോര് മുറുകുന്നതിനിടെ മന്ത്രിമാരുടേയും സിപിഎം നേതാക്കളുടെയും ഭാര്യമാരുടെ അടക്കം നിയമന വിവാദങ്ങളും സജീവ ചര്‍ചയായി. ഉന്നത വിദ്യാഭ്യാസ രംഗം അടിമുടി രാഷ്ട്രീയക്കാരുടെ പിടിയിലാണെന്ന വിമര്‍ശനം ശക്തമായി നില്‍ക്കുന്നതിനിടെയാണ് നിലപാടില്‍ നിന്ന് ഒട്ടുമ പിന്നോട്ടില്ലെന്ന ഗവര്‍ണറുടെ പ്രഖ്യാപനം.
ഹൈകോടതിയുടെ നോടിസ് പോലും താനല്ല ചാന്‍സെലറെന്ന് പറഞ്ഞ് ഗവര്‍ണര്‍ മടക്കുമ്പോള്‍ സംസ്ഥാന സര്‍കാരിന്റെ അടുത്ത നീക്കമെന്താകുമെന്നാണ് ഇനി അറിയേണ്ടത്.
Keywords: Governor Arif Mohammad Khan refuses to reply to high court notice on VC, Thiruvananthapuram, News, Politics, Governor, Trending, University, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.