Press meet | സര്‍കാരിന്റെ അനുനയനീക്കം ഫലിച്ചില്ല; ഗവര്‍ണറുടെ അസാധാരണ വാര്‍ത്താസമ്മേളനത്തില്‍ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു
Sep 19, 2022, 12:21 IST
തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുകള്‍ പുറത്തുവിടാന്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിളിച്ചു ചേര്‍ത്ത അസാധാരണ വാര്‍ത്താസമ്മേളനം തുടങ്ങി. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിന് മുന്‍പ് വീഡിയോ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. ഇത് രാജ്ഭവന് നിര്‍മിച്ച വീഡിയോ അല്ലെന്നും പി ആര് ഡി, വിവിധ മാധ്യമങ്ങള്‍ എന്നിവയില്‍ നിന്നുള്ളതാണെന്നും പറഞ്ഞാണ് അദ്ദേഹം വാര്‍ത്താസമ്മേളനം ആരംഭിച്ചത്.
തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായത് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്നതും പിഴ ഒടുക്കേണ്ടതുമായ കുറ്റമാണെന്നും എന്നാല്‍ പൊലീസിന് മുന്നില്‍ ഉണ്ടായ സംഭവമായിരുന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ അത് തടയാന്‍ ശ്രമിച്ച പൊലീസിനെ ഒരു രാഷ്ട്രീയ നേതാവ് തടഞ്ഞു. ഇയാള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
11.45 ന് വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയുമായും സര്‍കാരുമായും തുറന്ന പോരു തുടരുന്ന ഗവര്‍ണരെ അനുനയിപ്പിക്കാന്‍ സര്‍കാര്‍ നടത്തിയ അവസാനവട്ട ശ്രമവും പാളിയതിനു പിന്നാലെയാണ് വാര്‍ത്താസമ്മേളനവുമായി ഗവര്‍ണര്‍ മുന്നോട്ടു പോയത്.
വാര്‍ത്താസമ്മേളനത്തിനു തൊട്ടുമുന്‍പ് ചീഫ് സെക്രടറി വി പി ജോയ് ആണ് രാജ്ഭവനില്‍ എത്തി കാര്യങ്ങള്‍ വിശദീകരിച്ചത്. എങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല. അവസാനവട്ട അനുനയ നീക്കമായിരുന്നു കൂടിക്കാഴ്ചയെങ്കിലും ലഹരി വിരുദ്ധ കാംപെയിന് ക്ഷണിക്കാനെന്നായിരുന്നു സര്‍കാരിന്റെ ഔദ്യോഗിക വിശദീകരണം. ഗവര്‍ണര്‍മാര്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടുന്ന നടപടി കേരളത്തില്‍ മാത്രമല്ല, രാജ്യത്തുതന്നെ അസാധാരണമാണ്.
ഇതുവരെ പൊതുചടങ്ങുകളിലോ വിമാനത്താവളങ്ങളിലോ വച്ച് മാധ്യമങ്ങളോടു പ്രതികരിക്കുന്ന രീതിയാണു ഗവര്‍ണര്‍ തുടര്‍ന്നുവന്നത്. എന്നാല്‍, വാര്‍ത്താ സമ്മേളനം വിളിച്ചത് അദ്ദേഹം കടുത്ത നടപടികളിലേക്കു നീങ്ങുന്നതിന്റെ സൂചനയാണ്.
ഗവര്‍ണര്‍ പങ്കെടുത്ത ചരിത്ര കോണ്‍ഗ്രസ് ചടങ്ങില്‍ ഉണ്ടായ സുരക്ഷാവീഴ്ചകള്‍ സംബന്ധിച്ച തെളിവുകളും ഇതുവരെ വിവാദ വിഷയങ്ങളില്‍ സര്‍കാരുമായി നടത്തിയ കത്തിടപാടുകളും ഗവര്‍ണര്‍ പുറത്തുവിട്ടേക്കും.

സര്‍വകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി അയച്ച രണ്ടു കത്തുകള്‍ പുറത്തുവിടുമെന്നു ഗവര്‍ണര്‍ കഴിഞ്ഞദിവസം ആലുവയില്‍ പറഞ്ഞിരുന്നു. ഇതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന് തന്റെ പക്കല്‍നിന്നു പല ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടുണ്ടെന്ന പുതിയ ആരോപണവും ഗവര്‍ണര്‍ ഉയര്‍ത്തി.
Keywords: Governor Arif Mohammed khan Press meet begins, Thiruvananthapuram, Press meet, Governor, Trending, Media, Kerala, News, Politics.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.