പരസ്യങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിക്കും; ജ്വലറികളുടെ പരസ്യത്തില്‍ നിന്ന് വധുവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി ഗവര്‍ണര്‍

 


കൊച്ചി: (www.kvartha.com 12.08.2021) ജ്വലറികളുടെ പരസ്യത്തില്‍ നിന്ന് വധുവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരസ്യങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിക്കുമെന്ന് പറഞ്ഞ ഗവര്‍ണര്‍ സ്വര്‍ണാഭരണങ്ങള്‍ വധുവുമായി മാത്രം ബന്ധപ്പെടുത്തരുതെന്നും വ്യക്തമാക്കി. വധുവിന്റെ ചിത്രത്തിന് പകരം വീട്ടമ്മമാരുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ ഉപയോഗിക്കാമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു.

പരസ്യങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിക്കും; ജ്വലറികളുടെ പരസ്യത്തില്‍ നിന്ന് വധുവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി ഗവര്‍ണര്‍

കൊച്ചി കുഫോസിലെ വിദ്യാര്‍ഥികളുടെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവവധു ആഭരണമണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളാണ് ഒട്ടുമിക്ക ജ്വലറികളുടെയും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത്. ഇതിന് മാറ്റമുണ്ടാവണം. സ്ത്രീധനത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ ഈ മാറ്റത്തിലൂടെ സാധിക്കുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

കുഫോസില്‍ ബിരുദധാന ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ സ്ത്രീധനം വാങ്ങില്ലെന്ന സത്യവാങ്മൂലം ഗവര്‍ണര്‍ക്ക് കൈമാറി.

സ്ത്രീധനത്തിനെതിരെ നേരത്തേയും ഗവര്‍ണര്‍ സമാനമായ പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. സ്ത്രീധനത്തിനെതിരെയുള്ള ബോധവത്കരണമെന്ന നിലയില്‍ നടത്തിയ ഉപവാസത്തിലും ഗവര്‍ണര്‍ പങ്കാളിയായിരുന്നു.

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കൊല്ലത്തെ വിസ്മയ എല്ലാ രക്ഷിത്താക്കള്‍ക്കും ഒരു പാഠമാകണമെന്നും സ്ത്രീധനം ആവശ്യപ്പെടുന്ന വിവാഹ ആലോചനകള്‍ വേണ്ടെന്ന് വയ്ക്കാന്‍ പെണ്‍കുട്ടികള്‍ തയാറാകണമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. മാത്രമല്ല, ബിരുദ സെര്‍ടിഫികെറ്റ് നല്‍കുന്നതിന് മുമ്പ് സ്ത്രീധനം വാങ്ങില്ലെന്ന ബോന്‍ഡ് വിദ്യാര്‍ഥികളില്‍ നിന്നും എഴുതി വാങ്ങണമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

Keywords: Governor Arif Muhammed Khan appealed Jewelry owners to avoid photos of bride from advertisement, Kochi, News, Gold, Advertisement, Governor, Dowry, Girl, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia