Arif Muhammed Khan | വി എസ് അച്യുതാനന്ദനെ വീട്ടില്‍ സന്ദര്‍ശിച്ച് പിറന്നാള്‍ ആശംസിച്ച് ഗവര്‍നര്‍ ആരിഫ് മുഹമ്മദ് ഖാന്‍

 



തിരുവനന്തപുരം: (www.kvartha.com) സര്‍കാര്‍ - ഗവര്‍നര്‍ പോര് രൂക്ഷമായി തുടരുന്നതിനിടെ വി എസ് അച്യുതാനന്ദനെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ഗവര്‍നര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാവിലെ 10 മണിയോടെയാണ് അദ്ദേഹം വി എസിന്റെ വീട്ടിലെത്തിയത്. തിരുവനന്തപുരത്തെ വസതിയിലെത്തിയ ഗവര്‍നര്‍ വി എസിന് പിറന്നാള്‍ ആശംസിച്ചാണ് മടങ്ങിയത്. 

നേരത്തെ തിരുവനന്തപുരത്ത് ഇല്ലാതിരുന്നതിനാല്‍ ജന്‍മദിനത്തിന് വിഎസിനെ നേരിട്ട് കണ്ട് ആശംസ അറിയിക്കാന്‍ കഴിഞ്ഞില്ല. അതിനാലാണ് വിഎസിന്റെ വീട്ടിലെത്തിയതെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. വി എസിന്റെ കുടുംബാംഗങ്ങളെ കണ്ട് സമ്മാനങ്ങളും അദ്ദേഹം കൈമാറി. വി എസിനെ നേരിട്ട് കണ്ടില്ലെന്ന് മകന്‍ അരുണ്‍ കുമാര്‍ പറഞ്ഞു. ഗവര്‍നര്‍ ഇടയ്ക്കിടെ വിളിച്ച് വി എസ് അച്യുതാനന്ദന്റെ ആരോഗ്യത്തെക്കുറിച്ച് തിരക്കാറുണ്ടെന്നും മകന്‍ പറഞ്ഞു. 

മുന്‍പ് ആശംസകള്‍ അറിയിക്കാന്‍ വിളിച്ചപ്പോള്‍ താന്‍ വീട്ടിലേക്ക് വരുമെന്ന് ഗവര്‍നര്‍ പറഞ്ഞതായി അരുണ്‍ കുമാര്‍ പറഞ്ഞു. വി എസിന്റെ ആരോഗ്യസ്ഥിതിയൊക്കെ അറിയാം. വന്നാല്‍ത്തന്നെ ബുദ്ധിമുട്ടിക്കില്ലെന്നാണ് ഗവര്‍നര്‍ പറഞ്ഞതെന്നും അരുണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Arif Muhammed Khan | വി എസ് അച്യുതാനന്ദനെ വീട്ടില്‍ സന്ദര്‍ശിച്ച് പിറന്നാള്‍ ആശംസിച്ച് ഗവര്‍നര്‍ ആരിഫ് മുഹമ്മദ് ഖാന്‍


ഇടതുസംഘടനകള്‍ ഗവര്‍നര്‍ക്കെതിരെ പരസ്യ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു വിഎസിന്റെ വീട്ടിലെ സന്ദര്‍ശനം. വിസിമാരെ നീക്കുന്നത് സംബന്ധിച്ച ഹൈകോടതി ഉത്തരവിലെ പ്രതികരണത്തിനായി മാധ്യമങ്ങള്‍ സമീപിച്ചെങ്കിലും പരസ്യ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് അദ്ദേഹം.

Keywords:  News,Kerala,State,Thiruvananthapuram,Birthday,V.S Achuthanandan,Governor,Arif-Mohammad-Khan,Politics,Top-Headlines,Government, Governor Arif Muhammed Khan visits VS Aachuthanandan at home
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia