സ്ത്രീധനത്തിന് എതിരെ, സ്ത്രീകള്‍ക്ക് വേണ്ടി; ആരിഫ് മുഹമ്മദ് ഖാന് നടത്തുന്ന 10 മണിക്കൂര്‍ ഉപവാസത്തിനു തുടക്കമായി, ഇന്‍ഡ്യന്‍ ഭരണചരിത്രത്തിലെ അപൂര്‍വ കാഴ്ചയാണിതെന്ന് കേന്ദ്രമന്ത്രി
Jul 14, 2021, 11:10 IST
തിരുവനന്തപുരം: (www.kvartha.com 14.07.2021) സ്ത്രീധനത്തിന് എതിരെ, സ്ത്രീകള്‍ക്ക് വേണ്ടി, സ്ത്രീ സുരക്ഷിത കേരളത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തുന്ന 10 മണിക്കൂര്‍ ഉപവാസം രാവിലെ 8 മണിക്ക് തുടങ്ങി. വൈകുന്നേരം 6 വരെയാണ് ഉപവാസം. ഗവര്‍ണര്‍ക്ക് അഭിവാദ്യവുമായി കേന്ദ്രമന്ത്രി വി മുരളീധരന് രംഗത്തെത്തി.
രാവിലെ മുതല്‍ രാജ്ഭവനില്‍ ഉപവസിക്കുന്ന ഗവര്‍ണര്‍ പിന്നീട് 4.30 മുതല്‍ ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയന്‍ സംഘടനകളും സംയുക്തമായി തൈക്കാട് ഗാന്ധിഭവനില്‍ നടത്തുന്ന ഉപവാസ, പ്രാര്‍ഥനാ യജ്ഞത്തില്‍ പങ്കെടുക്കും.
സംസ്ഥാന സര്‍കാരിന്റെ തലവനായ ഗവര്‍ണര്‍ ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് ഉപവസിക്കുന്നത് അസാധാരണ നടപടിയാണ്. കൊല്ലത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് മരിച്ച വിസ്മയയുടെ വീട്ടില്‍ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു.
അതേസമയം, ഇന്‍ഡ്യന്‍ ഭരണചരിത്രത്തിലെ അപൂര്‍വ കാഴ്ചയാണിതെന്നും ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള ഈ പ്രതിഷേധത്തിലൂടെ ഗവര്‍ണര്‍ നല്കുന്ന സന്ദേശം ഭരണതലപ്പത്തുള്ളവരുടെ കണ്ണു തുറപ്പിക്കട്ടേയെന്നും കേന്ദ്രമന്ത്രി വി മുരളീധരന് സമൂഹമാധ്യമത്തില്‍ കുറിച്ചു.
സംസ്ഥാനത്തിന്റെ ഭരണത്തലവന് തന്നെ ഉപവസിക്കേണ്ട സാഹചര്യം എന്തുകൊണ്ട് ഉണ്ടായി എന്ന് പരിശോധിക്കേണ്ടത് കേരള സര്‍കാരാണ്. വനിതാമതില്‍ കെട്ടിയവരുടെ നാട്ടില്‍ ചെറുപ്രായത്തില്‍ പെണ്‍കുട്ടികള്‍ ചിറകറ്റ് വീഴുന്നത് ആരുടെ പിടിപ്പുകേടാണ്. എന്തു കുറ്റകൃത്യം ചെയ്താലും രാഷ്ട്രീയ സംരക്ഷണം കിട്ടുമെന്ന ആത്മവിശ്വാസമാണ് ഇക്കൂട്ടര്‍ക്ക്. പ്രചാരവേലകളിലൂടെ എല്ലാത്തിനെയും മറികടക്കാനാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് കഴിയാത്തവര്‍ അധികാര കസേരയില്‍ തുടരുന്നത് നാടിന്റെ ഗതികേടാണ്. വി മുരളീധരന് ഫേസ് ബുകില്‍ കുറിച്ചു.
Hon'ble Governor Shri Arif Mohammed Khan's appeal to the people to say NO to Dowry. "Girls and boys should come forward to boldly say NO to a marriage that involves Dowry", he said. Please click on the link below to see message: PRO,KeralaRajBhavan
— Kerala Governor (@KeralaGovernor) July 13, 2021
https://t.co/eMVDUnzPWd
Keywords: News, Kerala, State, Thiruvananthapuram, Governor, Woman, Dowry, Union Minister, V Muraleedaran, Politics, Facebook, Social Media, Governor begins fasting for women security Kerala; Union Minister with greetings
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.