Governor | കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ക്രിമിനലെന്ന് ഗവര്‍ണര്‍; എല്ലാ പരിധികളും മാന്യതയും ലംഘിച്ചാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും വിമര്‍ശനം

 


ന്യൂഡെല്‍ഹി: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ (VC) ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലര്‍ ക്രിമിനലാണെന്ന് പറഞ്ഞ ഗവര്‍ണര്‍, എല്ലാ പരിധികളും മാന്യതയും ലംഘിച്ചാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും കുറ്റപ്പെടുത്തി.

Governor | കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ക്രിമിനലെന്ന് ഗവര്‍ണര്‍; എല്ലാ പരിധികളും മാന്യതയും ലംഘിച്ചാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും വിമര്‍ശനം

'വിസിക്കെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ടു നീങ്ങും. രാഷ്ട്രീയ ലക്ഷ്യത്തോടെ ധാരാളം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിസി നടത്തി. 2019 ല്‍ സി എ എ ആക്ടിനെ അനുകൂലിച്ച് സംസാരിച്ചതിന് പൊതുവേദിയില്‍ എന്നെ കായികമായി നേരിടാന്‍ അദ്ദേഹം ഒത്താശ ചെയ്തു.

രാജ്ഭവന്‍ ആവശ്യപ്പെട്ടിട്ടുപോലും അദ്ദേഹം കയ്യേറ്റം റിപോര്‍ട് ചെയ്തില്ല. മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചാണ് വിസിയുടെ പ്രവര്‍ത്തനങ്ങള്‍' എന്നും ഗവര്‍ണര്‍ പറഞ്ഞു.

സര്‍വകലാശാലയുടെ സുതാര്യത ഉറപ്പാക്കും. അതിനുള്ള ശ്രമമാണ് താന്‍ നടത്തുന്നത്. തന്നെ ആര്‍ക്കും വിമര്‍ശിക്കാം. പദവിയുടെ ധര്‍മം നിര്‍വഹിക്കും. സര്‍കാരുമായി രാഷ്ട്രീയ പ്രശ്‌നമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഡെല്‍ഹിയിലുള്ള ഗവര്‍ണര്‍ 26 ന് കേരളത്തില്‍ തിരിച്ചെത്തിയശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. തിങ്കളാഴ്ച നിയമസഭ ചേരുമ്പോള്‍ ഇക്കാര്യം ചര്‍ച ചെയ്യുമെന്നാണ് സൂചന.

Keywords: Governor calls Kannur VC 'criminal', alleges conspiracy to attack him, New Delhi, News, Criticism, Governor, Controversy, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia