Criticized | പൊലീസിനെ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു, സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല; കേരളത്തില്‍ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി പിണറായി വിജയനെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

 


തിരുവനന്തപുരം: (KVARTHA) തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തില്‍ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനെന്ന് പറഞ്ഞ ഗവര്‍ണര്‍ പൊലീസിനെ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും ആരോപിച്ചു.

Criticized | പൊലീസിനെ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു, സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല; കേരളത്തില്‍ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി പിണറായി വിജയനെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കേരള പൊലീസ് രാജ്യത്തെ മികച്ച സേനകളില്‍ ഒന്നാണെന്ന് താന്‍ ആവര്‍ത്തിക്കുന്നു. ദീര്‍ഘകാലത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നത്. മറ്റു പലയിടത്തേയും പൊലീസിനെ കണ്ടിട്ടുണ്ട്. അവരേക്കാള്‍ മികച്ച സേനയാണ് കേരളത്തിലേത്. എന്നാല്‍ അവരെ തങ്ങളുടെ കടമ നിര്‍വഹിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ എനിക്കു നേരെ ഭീഷണിയുയര്‍ത്തിയത് സിപിഎമും എസ് എഫ് ഐയുമാണെന്ന് പറഞ്ഞ ഗവര്‍ണര്‍ ഗുണ്ടാ അക്രമങ്ങള്‍ സംഘടിപ്പിക്കുന്നത് മുഖ്യമന്ത്രിയാണെന്നും കുറ്റപ്പെടുത്തി. ഗുണ്ടകളെ മുഖ്യമന്ത്രി ശമ്പളം നല്‍കി കൂടെ നിര്‍ത്തിയിരിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് എന്നോട് ഒരു വിരോധവുമില്ല. യാതൊരു സുരക്ഷയുമില്ലാതെ കോഴിക്കോട് നഗരത്തില്‍ ഞാന്‍ നേരിട്ട് ഇറങ്ങി അക്കാര്യം അനുഭവിച്ച് അറിഞ്ഞതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Keywords:  Governor Criticized CM Pinarayi Vijayan, Thiruvananthapuram, News, Governor, Criticized, CM Pinarayi Vijayan, Allegation, Politics, Police, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia