Dr. Sebastian Paul | 5 വര്‍ഷം ഭരണം നടത്തി കൂടുതല്‍ അംഗബലത്തോടെ വീണ്ടും അധികാരത്തിലേറിയ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ എതിര്‍ക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് ഡോ.സെബാസ്റ്റ്യൻ പോള്‍
Sep 29, 2022, 22:32 IST
കണ്ണൂര്‍: (www.kvartha.com) കേന്ദ്രം നിയമിക്കുന്ന ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ എതിര്‍ക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് ഡോ. സെബാസ്റ്റ്യൻ പോള്‍. പാട്യം ഗോപാലന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച 'ഭരണഘടനയും ഗവര്‍ണറും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ച് വര്‍ഷം ഭരണം നടത്തി കൂടുതല്‍ അംഗബലത്തോടെ വീണ്ടും അധികാരത്തിലേറിയ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി എതിര്‍ക്കുകയാണ്. മുഖ്യമന്ത്രിമാരുമായി ഏറ്റുമുട്ടിയ ഗവര്‍ണര്‍മാരെല്ലാം പരാജയം അറിഞ്ഞിട്ടുണ്ടെന്നത് ചരിത്രം. സുപ്രീം കോടതി തന്നെ ഇത്തരം വിഷയത്തില്‍ പുറപ്പെടുവിച്ച ധാരാളം വിധി ന്യായങ്ങളുമുണ്ട്.
ഗവര്‍ണറായി നിയമിച്ച പാര്‍ടിയുടെ യജമാനന്മാരെ തൃപ്തിപ്പെടുത്താനുള്ള പ്രവൃത്തിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്യുന്നത്. ഫെഡറല്‍ സംവിധാനത്തില്‍ നല്ല ഉത്തരവാദിത്വം വേണ്ടയാളാണ് ഗവര്‍ണര്‍. ഫെഡറല്‍ തത്വങ്ങള്‍ പാടെ തിരസ്‌കരിച്ച് സംസ്ഥാനത്തെ കേന്ദ്രത്തിന്റെ സാമന്തദേശമാക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചാല്‍ എതിര്‍ക്കാതിരിക്കാന്‍ കഴിയില്ല. ജനവിധിയുടെ കരുത്തോടെ ഭരിക്കുന്ന മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ജനങ്ങള്‍ക്കാണെന്നും സെബാസ്റ്റ്യൻ പോള്‍ പറഞ്ഞു.
സിപിഎം ജില്ലാ സെക്രടറി എം വി ജയരാജന്‍ അധ്യക്ഷനായി. പി എം സുരേഷ് ബാബു സംസാരിച്ചു. പി ഹരീന്ദ്രന്‍ സ്വാഗതം പറഞ്ഞു. സിപിഎം സംസ്ഥാന കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍, ജില്ലാ സെക്രടേറിയേറ്റംഗങ്ങളായ പി പുരുഷോത്തമന്‍, എന്‍ സുകന്യ എന്നിവര്‍ പങ്കെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.