Governor Visit | പൊന്ന്യത്തങ്കം കാണാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെത്തി; വാൾ പയറ്റിൻ്റെ വിസ്മയവുമായി അഭ്യാസികൾ

 
Governor Arlekar at Ponnithankam, Kerala cultural festival, Wall climbing
Governor Arlekar at Ponnithankam, Kerala cultural festival, Wall climbing

Photo: Arranged

● കേരളത്തിന്റെ സംസ്കാരം ലോകത്തിന് മാതൃകയെന്ന് ഗവർണർ
● വിവിധ കളരി സംഘങ്ങളുടെ പ്രകടനം നടന്നു 
● കൈകൊട്ടിക്കളിയും പ്രധാന ആകർഷണമായി.

കണ്ണൂർ: (KVARTHA) പൊന്ന്യത്തങ്കം കാണാൻ അഞ്ചാം നാളിൽ കേരളത്തിൻ്റെ ഭരണ സാരഥിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ എത്തി. വാൾ പയറ്റിൻ്റെ വിസ്മയവുമായി അഭ്യാസികൾ വേദിയിൽ നിറഞ്ഞാടി. നമുക്ക് ഒരുമിച്ചു നിന്ന് കേരളത്തെ പുരോഗതിയിലേക്ക് നയിക്കാമെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. കേരള ഫോക് ലോർ അക്കാദമി, കതിരൂർ ഗ്രാമ പഞ്ചായത്ത്, പാട്യം ഗോപാലൻ സ്മാരക വായനശാല പുല്ലോടി എന്നിവയുടെ നേതൃത്വത്തിൽ പൊന്ന്യം ഏഴരക്കണ്ടത്തിൽ നടക്കുന്ന പൊന്ന്യത്തങ്കത്തിന്റെ അഞ്ചാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവർണർ.

നാം വ്യത്യസ്തമായി ചിന്തിച്ചാലും വ്യത്യസ്ത വേഷം ധരിച്ചാലും നമ്മുടെയെല്ലാം സംസ്കാരത്തെ കോർക്കുന്ന ചരടുകൾ എല്ലാം ഒന്നാണെന്ന് ഗവർണർ പറഞ്ഞു. നാമെല്ലാം ഒന്നാണെന്ന സന്ദേശമാണ് ഉത്സവങ്ങൾ നൽകുന്നത്. ഹൃദയത്തിന്റെ അടിത്തട്ടിൽ നമ്മളെല്ലാം ഒന്നാണ്. നാം വ്യത്യസ്തരാണെന്ന ചിന്ത മാറ്റിവെക്കുക. നമ്മളെല്ലാം ഒന്നാണ്. ഒരുമിച്ച് ചേരുന്നതാണ് പുരോഗതി. കേരളത്തിന്റെ വൈവിധ്യമാർന്ന സംസ്കാരമാണ് ഇവിടെ പ്രദർശിപ്പിക്കപ്പെടുന്നത്. കലയുടെ കുംഭമേളയാണ് പൊന്ന്യത്തങ്കമെന്നും ഗവർണർ പറഞ്ഞു.

Governor Arlekar at Ponnithankam, Kerala cultural festival, Wall climbing

ചടങ്ങിൽ സ്പീക്കർ അഡ്വ. എ.എൻ.ഷംസീർ അധ്യക്ഷനായി. കെ കെ ശൈലജ ടീച്ചർ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. കെ കെ രത്നകുമാരി, കതിരൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി സനൽ, തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, സംഘാടക സമിതി ജനറൽ കൺവീനർ എൻ പി വിനോദൻ എന്നിവർ സംസാരിച്ചു. വനിതകളുടെ മെഗാ കൈകൊട്ടിക്കളി, യോഗ നൃത്തം, യോദ്ധ കളരി, വിശ്വഭാരത് കളരി, പയ്യമ്പള്ളി കളരി, കടത്തനാട് കളരി എന്നിവരുടെ കളരിപ്പയറ്റ് എന്നിവ അരങ്ങേറി.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Governor Arlekar visited Ponnithankam and emphasized unity amidst diversity, witnessing stunning wall climbing and cultural performances.


#Ponnithankam, #GovernorArlekar, #KeralaCulture, #WallClimbing, #Ponnithankam2025, #CulturalFestivals

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia