ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച പ്രതിപക്ഷത്തിന്റെ പരാതിയില്‍ സര്‍കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍; മറുപടി ലഭിച്ചശേഷം തുടര്‍ നടപടി
Jan 29, 2022, 19:52 IST
തിരുവനന്തപുരം: (www.kvartha.com 29.01.2022) ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച പ്രതിപക്ഷത്തിന്റെ പരാതിയില്‍ സര്‍കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരാതി ലഭിച്ചു കഴിഞ്ഞാല്‍ സാധാരണ നടപടിക്രമം എന്ന നിലയില്‍ ഗവര്‍ണര്‍ അത് സര്‍കാരിന് അയയ്ക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് നടപടി. ഇതില്‍ സര്‍കാരിന്റെ മറുപടികൂടി ലഭിച്ചശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുക.
പ്രതിപക്ഷം ഉന്നയിച്ച പരാതികളിലാണ് വിശദീകരണം തേടിയത്. ഭരണഘടനാ വിരുദ്ധം, രാഷ്ട്രപതിയുടെ അനുമതി വേണം തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം നൽകേണ്ടത്.
ലക്ഷദ്വീപ് സന്ദര്‍ശനത്തിനുശേഷം ഫെബ്രുവരി ഒന്നിനു മടങ്ങി എത്തിയശേഷമായിരിക്കും ഓര്‍ഡിനന്‍സ് സംബന്ധിച്ച് ഗവര്‍ണര്‍ നിയമോപദേശം തേടുക. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ലോകായുക്ത നിയമത്തിന്റെ പതിനാലാം വകുപ്പിലാണ് സര്‍കാര്‍ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും ലോകായുക്ത നിയമത്തിന്റെ പല്ലും നഖവും കൊഴിച്ചുകളയുന്ന ഓര്‍ഡിനന്‍സാണിതെന്നും പ്രതിപക്ഷം ഗവര്‍ണര്‍ക്കു നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പാര്‍ലമെന്റോ നിയമസഭയോ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമെന്നു പറയാന്‍ കോടതിക്കു മാത്രമേ സാധിക്കൂവെന്ന് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന നിയമന്ത്രിയുടെ വാദം തന്നെ സുപ്രീം കോടതി വിധിക്ക് എതിരാണ്.
ബില്‍ അവതരിപ്പിച്ച കാലത്ത് രാഷ്ട്രപതിയുടെ അനുമതി തേടിയ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സും രാഷ്ട്രപതിയുടെ അനുമതിക്ക് അയയ്ക്കണമെന്ന് ഗവര്‍ണറോട് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പുതിയ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയ ലോക്പാല്‍ നിയമത്തിന് എതിരാണോയെന്നു പരിശോധിക്കേണ്ടതും രാഷ്ട്രപതിയാണെന്നും പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
Keywords: Governor seeks explanation from government over Lokayukta ordinance, Thiruvananthapuram, News, Politics, Governor, Complaint, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.