ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികം; അവ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തയ്യാറാകണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

 


തിരുവനന്തപുരം: (www.kvartha.com 23.01.2020) ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണെന്നും അവ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തയാറാകണമെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രപതി ഒപ്പുവച്ച നിയമം സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും ഉത്തരവ് ഇറക്കും മുന്‍പ് ഗവര്‍ണറെ അറിയിക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഭരണഘടനയില്‍ സംവിധാനമുണ്ട്. നിയമം ഭരണഘടനാവിരുദ്ധമാണെങ്കില്‍ കോടതിയിലാണ് ചോദ്യംചെയ്യേണ്ടത്. ആരുമായും ചര്‍ച്ചയ്ക്ക് തയാറാണ്. സര്‍ക്കാര്‍ ചെയ്തത് തെറ്റാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികം; അവ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തയ്യാറാകണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിന്റെ കരട് കണ്ടിട്ടില്ല. ഭരണഘടന എന്നില്‍നിന്ന് പ്രതീക്ഷിക്കുന്നത് ഞാന്‍ ചെയ്യും. പൗരത്വപ്രശ്‌നം പാര്‍ലമെന്റിന്റെ പരമാധികാരമാണ്. എതിര്‍പ്പുള്ളവര്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം. ഭരണഘടനാസ്ഥാപനങ്ങളെ ബാഹ്യലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും ഗവര്‍ണര്‍ അറിയിച്ചു.

നിയമസഭയുടെ പരിധിക്ക് പുറത്തുള്ള വിഷയമാണ് പൗരത്വം. അക്കാര്യം നിയമസഭ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്നാണ് നിയമം. ആ നിയമം സസ്പെന്‍ഡ് ചെയ്ത ശേഷം വേണമായിരുന്നു പ്രമേയം പാസാക്കാന്‍ എന്നും അദ്ദേഹം പറഞ്ഞു.

നിയമം സസ്പെന്‍ഡ് ചെയ്യാതെ പ്രമേയം പാസാക്കിയത് നിയമവിരുദ്ധമാണ്. ഇക്കാര്യം സംബന്ധിച്ച് താന്‍ മുതിര്‍ന്ന ജനപ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിയെന്നും വിഷയത്തില്‍ സംസ്ഥാനത്തിന് അധികാരമുണ്ടോ എന്ന് സുപ്രീം കോടതി തീരുമാനിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേന്ദ്രവുമായുള്ള പ്രശ്‌നങ്ങളും കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും തന്നെ അറിയിക്കേണ്ടതുണ്ട്. അഭിപ്രായ വ്യത്യാസങ്ങളല്ല തന്റെ പ്രശ്‌നം. നിയമങ്ങള്‍ പാലിക്കപ്പെടാത്തതാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ രാഷ്ട്രീയം അടിസ്ഥാനമാക്കി ജനങ്ങളെ വിലയിരുത്തരുത്. കേരളത്തിലെ ജനങ്ങള്‍ ദേശസ്‌നേഹം ഉള്ളവരാണ്. പൗരത്വത്തെ കുറിച്ച് തീരുമാനമെടുക്കാനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണെന്ന് ഗവര്‍ണര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Governor slams govt again, Thiruvananthapuram, News, Chief Minister, Pinarayi vijayan, Governor, President, Congress, Kerala, Parliament,Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia