Governor | നിയമസഭ സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുമെന്ന് ഗവര്‍ണര്‍; പ്രഖ്യാപനം സംസ്ഥാന സര്‍കാരുമായുള്ള ശീതസമരം മൂര്‍ഛിക്കുന്നതിനിടെ

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാന സര്‍കാരുമായുള്ള ശീതസമരം മൂര്‍ഛിക്കുന്നതിനിടെ ജനുവരി അവസാനം ചേരുന്ന നിയമസഭ സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Governor | നിയമസഭ സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുമെന്ന് ഗവര്‍ണര്‍; പ്രഖ്യാപനം സംസ്ഥാന സര്‍കാരുമായുള്ള ശീതസമരം മൂര്‍ഛിക്കുന്നതിനിടെ
ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കുമെന്ന് പറഞ്ഞ ഗവര്‍ണര്‍ ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും വ്യക്തമാക്കി. ഗവര്‍ണര്‍ സഞ്ചരിക്കുന്ന റൂട് പൊലീസ് മാറ്റുന്നത് അവരുടെ തീരുമാനമാണെന്ന് പറഞ്ഞ ഗവര്‍ണര്‍ പൊലീസ് എല്‍ ഡി എഫ് സര്‍കാരിനു കീഴിലാണെന്നും ആരോപിച്ചു. തനിക്കെതിരെ പ്രതിഷേധിക്കുന്നതും സര്‍കാരിന്റെ ആളുകളാണ്. പിന്നെ എന്തിനാണ് ഈ നാടകമെന്നും ഗവര്‍ണര്‍ ചോദിച്ചു.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു പുതുവര്‍ഷത്തില്‍ നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. ജനുവരി 25നു സമ്മേളനം വിളിക്കാനാണു സര്‍കാരിന്റെ ആലോചന. ചില ഭാഗങ്ങളില്‍ വിയോജിപ്പു രേഖപ്പെടുത്തി ആരിഫ് മുഹമ്മദ് ഖാന്‍ മുമ്പ് നയപ്രഖ്യാപന പ്രസംഗം വായിച്ചിട്ടുണ്ട്.

Keywords:  Governor will make a policy announcement speech in the assembly session, Thiruvananthapuram, News, Policy Announcement Speech, Governor, Media, Airport, Politics, Criticism, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia