Adv. IV Pramod | സാങ്കേതികസര്‍വകലാശാല വിസിയായി സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി നിയമവിരുദ്ധമെന്ന് പ്രമുഖ അഭിഭാഷകൻ അഡ്വ. ഐ വി പ്രമോദ്; 'നടന്നിരിക്കുന്നത് 2 നിയമ ലംഘനങ്ങൾ'
Nov 6, 2022, 15:09 IST
തിരുവനന്തപുരം: (www.kvartha.com) സാങ്കേതികസര്‍വകലാശാല വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി നിയമവിരുദ്ധമെന്ന് പ്രമുഖ അഭിഭാഷകനും കണ്ണൂർ യൂനിവേഴ്സിറ്റി സ്റ്റാൻഡിങ് കമിറ്റി കൗൻസിൽ അംഗവുമായ അഡ്വ. ഐ വി പ്രമോദ് പറഞ്ഞു. 'സർവകലാശാലയിലെ നിയമത്തിന്റെ സെക്ഷൻ 13 (ഏഴ്) പ്രകാരം ഒരു വൈസ് ചാൻസിലറുടെ ഒഴിവ് ഉണ്ടാവുകയാണെകിൽ ചാൻസിലർക്ക് മറ്റൊരു സർവകലാശാലയുടെ വിസിക്ക്, അല്ലെങ്കിൽ പ്രോ. വിസിക്ക്, അതുമല്ലെങ്കിൽ സർകാർ നിർദേശ പ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രടറിക്ക് ചുമതല നൽകാം', അദ്ദേഹം വ്യക്തമാക്കി.
സർകാർ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥനെ അല്ലെങ്കിൽ ഉദ്യോഗസ്ഥയെ മാറ്റി നിയമിക്കാൻ സർകാരിനാണ് അധികാരം. സർകാരിന്റെ ശുപാർശയോ അനുമതിയോ ആവശ്യമാണ്. ചാൻസിലർ എന്ന നിലയ്ക്ക് ഗവർണർക്ക് സർകാർ ഉദ്യോഗസ്ഥരുടെ മേൽ ഒരു അധികാരവുമില്ലെന്നും ഐ വി പ്രമോദ് പറഞ്ഞു.
സിസ തോമസിനെന്റെ നിയമനത്തിലൂടെ രണ്ട് നിയമ ലംഘനങ്ങളാണ് ഉണ്ടയിരിക്കുന്നത്. താത്കാലിക വിസിയായി നിയമിക്കുന്നതിൽ സർവകലാശാല നിയമത്തിലെ സെക്ഷൻ 13 (ഏഴ്) ലംഘിക്കപ്പെട്ടു. സർകാർ ഉദ്യോഗസ്ഥയെ സർകാരിന്റെ അനുമതിയില്ലാതെ മറ്റൊരിടത്തേക്ക് മാറ്റാൻ ചാൻസിലർക്ക് കഴിയില്ലെന്നിരിക്കെ അതും ലംഘിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.