Governor | ഗവര്‍ണര്‍മാരെ സംസ്ഥാനങ്ങളിലെ ചാന്‍സലറായി നിയമിച്ചത് ദേശീയതലത്തിലെ പൊതുധാരണ പ്രകാരം; മറിച്ച് സംസ്ഥാന സര്‍കാരിന്റെ ആനുകൂല്യമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
Nov 21, 2022, 14:40 IST
കൊച്ചി: (www.kvartha.com) ഗവര്‍ണര്‍മാരെ സംസ്ഥാനങ്ങളിലെ ചാന്‍സലറായി നിയമിച്ചത് ദേശീയതലത്തിലെ പൊതുധാരണ പ്രകാരമാണെന്നും മറിച്ച് സംസ്ഥാന സര്‍കാരിന്റെ ആനുകൂല്യമല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലറെ മാറ്റുന്നത് സര്‍കാരിന്റെ അധികാരത്തിന് അപ്പുറത്താണെന്നും ഗവര്‍ണര്‍ മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു.
സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം നിലനിര്‍ത്താനാണ് ഗവര്‍ണറെ ചാന്‍സലറാക്കിയത്. കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിന് മുമ്പും സര്‍വകലാശാലകളുടെ ചാന്‍സലര്‍ ഗവര്‍ണറായിരുന്നു. പൊതുസമ്മതത്തിനും ധാരണയ്ക്കും യുജിസി നിയമങ്ങള്‍ക്കുമപ്പുറമുള്ള എന്തെങ്കിലും നടന്നാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടെ വാക്കുകള്‍ ഇങ്ങനെ:
'ആരുമായും വ്യക്തിപരമായ ഏറ്റുമുട്ടലിനില്ല. രാജ്യത്തെ നിയമപ്രകാരം കാര്യങ്ങള്‍ നടക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് എന്റെ ചുമതല. ഭരണകൂടത്തിന്റെ ഇടപെടലില്‍നിന്ന് സര്‍വകലാശാലകള്‍ മുക്തമാണ് എന്ന് ഉറപ്പുവരുത്തുകയാണ് എന്റെ ജോലി. മതിയായ യോഗ്യതകളില്ലാത്ത സ്വന്തക്കാരെ സര്‍വകലാശാലകളില്‍ നിയമിക്കുന്നത് അനുവദിക്കില്ല. അത് നിയമലംഘനമാണ്.
ഞാന്‍ പദവിയില്‍ ഉള്ളിടത്തോളം കാലം യുജിസി നിശ്ചയിച്ച യോഗ്യതകള്‍ ഉള്ളവരെ മാത്രമേ നിയമിക്കുകയുള്ളൂ. ഓഫീസിലുള്ള ആരെങ്കിലും അയാളുടെ ബന്ധുവിനെ നിയമിക്കാന്‍ വൈസ് ചാന്‍സലറോട് ആവശ്യപ്പെടുന്നത് മുഖ്യമന്ത്രി അറിയുന്നില്ല എന്ന് പറയുന്നത് കഴിവില്ലാത്തവനാണ് അദ്ദേഹമെന്നല്ലേ കാണിക്കുന്നത്. അറിയാമെങ്കില്‍, അദ്ദേഹവും കുറ്റക്കാരനാണ്'.
ഗവര്‍ണറുടെ സ്റ്റാഫ് നിയമനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നും അതിലെവിടെയാണ് നിയമലംഘനം എന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സാങ്കേതിക സര്‍വകലാശാല വിസിയുടെ ചുമതല നല്‍കിയ സിസാ തോമസിനോട് ഉദ്യോഗസ്ഥര്‍ നിസ്സഹകരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതാണോ പിന്തുണ ലഭിക്കാത്തതാണോ എന്ന് ചോദിച്ച ഗവര്‍ണര്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതാണെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണെന്നും വ്യക്തമാക്കി.
Keywords: Governors were appointed as chancellors of states by national consensus; Governor Arif Muhammad Khan says it is not benefit of state government, Kochi, News, Governor, Media, Trending, Kerala, Politics.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.