സര്‍ക്കാര്‍ മാറുന്നതനുസരിച്ച് മഅദനിയുടെ കാര്യത്തില്‍ നിലപാട് മാറ്റാനാവില്ല: മന്ത്രി

 


കോട്ടയം: അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് മാറ്റാനാവില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജെ ജോര്‍ജ്. സര്‍ക്കാര്‍ മാറുന്നതിന് അനുസരിച്ച് ഓരോ കേസിലും നിലപാട് മാറ്റാന്‍ കഴിയില്ലെന്നും കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ മഅ്ദനിയുടെ കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഅ്ദനിക്ക് തക്കതായ ചികിത്സ നല്‍കാത്തതിനെ കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ അത് പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. നേരത്തെ മഅ്ദനിക്ക് ജാമ്യം നല്‍കുന്നതിനെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. മഅ്ദനി സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.

സര്‍ക്കാര്‍ മാറുന്നതനുസരിച്ച് മഅദനിയുടെ കാര്യത്തില്‍ നിലപാട് മാറ്റാനാവില്ല: മന്ത്രിമഅ്ദനി 57 കേസുകളില്‍ പ്രതിയാണെന്നും നിലവില്‍ അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതില്‍ വാദിച്ചിരുന്നു. നേരത്തെ കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ ഉണ്ടായിരുന്ന കാലത്ത് സര്‍ക്കാര്‍ സ്വീകരിച്ച നടപടിയേക്കാള്‍ ഭീകരമാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റേതെന്ന വിമര്‍ശനം ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു.
Keywords : Kottayam, Kerala, Abdul-Nasar-Madani, Case, Court, Accused, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia