2024 ഓടെ സമ്പൂര്‍ണ മദ്യനിരോധനം ലക്ഷ്യമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
Oct 27, 2014, 20:00 IST
കൊച്ചി: (www.kvartha.com 27.10.2014) സംസ്ഥാനത്ത് 2024 ഓടെ സമ്പൂര്‍ണ മദ്യനിരോധനം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനായി ഘട്ടംഘട്ടമുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. പുതിയ അബ്കാരി നയത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചനക്ഷത്ര ബാറുകള്‍ക്ക് മാത്രമേ നിലവില്‍ ലൈസന്‍സ് അനുവദിക്കുകയുള്ളൂ.
പുതിയ കള്ളുഷാപ്പുകള്‍ക്ക് അനുമതി നല്‍കില്ല. ഉയര്‍ന്ന വീര്യമുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്പന കുറക്കാനും ലഹരി കുറഞ്ഞ കള്ള്, ബിയര്‍ എന്നിവയുടെ വില്പന നിലനിര്‍ത്താനുമാണ് പുതിയ മദ്യനയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ പറയുന്നു. ഓരോ വര്‍ഷവും 10 ശതമാനം വീതം ചില്ലറ മദ്യവില്പനശാലകള് നിര്‍ത്തലാക്കുമെന്നും പത്രികയില്‍ പറയുന്നു.
ബി.പി.എല്‍ കുടുംബാംഗങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് മുഖേന മദ്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി പി.ഡി. ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം. റേഷന്‍കാര്‍ഡ് മുഖേന മദ്യം ലഭ്യമാക്കുന്ന കാര്യത്തില്‍ നയപരമായ തീരുമാനമാണ് വേണ്ടതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും പത്രികയില്‍ പറയുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്പനയില് ഒരു ശതമാനം കുറയുന്നതായും പത്രികയില്‍ ചൂണ്ടിക്കാട്ടുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Kochi, UDF, Kerala, High Court of Kerala, Liquor, Ban, State Government, Govt drives to complete liquor ban.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.