'മണല്‍ മാഫിയയെ അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു'
Dec 9, 2012, 10:46 IST
തിരുവനന്തപുരം: മണല്‍ മാഫിയയെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്. വെള്ളിയാഴ്ച കോഴിക്കോട് കളക്ടര്‍ക്ക് നേരെയുണ്ടായ വധശ്രമം വിരല്‍ചൂണ്ടുന്നത് ഇതിലേക്കാണെന്നും സുധീരന് പറഞ്ഞു. മണല്‍ മാഫിയക്കെതിരെ ഇനിയെങ്കിലും സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ കേരളം മാഫിയാരാജിന്റെ പിടിയില്‍ അമരുമെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദനും സര്‍ക്കാരിനെതിരെ ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. മാഫിയ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുമ്പോള്‍ ഭരണകര്‍ത്താക്കള്‍ ഉറക്കം നടിക്കുകയാണോയെന്നും വി.എസ്. ചോദിച്ചു.
Keywords : Thiruvananthapuram, V. M.Sudheeran, V.S Achuthanandan, Murder Attempt, Kozhokode, District Collector, Sand, Mafia, Government, Kerala, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.