Temporary Recruitment | നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്, ലക്ചറര്‍ ഇന്‍ ഇസ്ട്രുമെന്റേഷന്‍ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു
തിരുവനന്തപുരം: (KVARTHA) നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ (Neyyattinkara Govt Polytechnic College) ലക്ചറര്‍ ഇന്‍ കൊമേഴ്‌സ് (Lecturer in Commerce ), ലക്ചറര്‍ ഇന്‍ ഇസ്ട്രുമെന്റേഷന്‍ (Lecturer in Instrumentation) എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്ന് താത്കാലിക നിയമനം നടത്തുന്നു. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (Original Certificate) സഹിതം ഉദ്യോഗാര്‍ഥികള്‍ ജൂലൈ 12ന് രാവിലെ 10.30ന് പ്രിന്‍സിപ്പലിന്റെ (Principal) ഓഫീസില്‍ നേരിട്ട് ഹാജരാകണം.
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ് മെന്റ് വിഭാഗം ലക്ചറര്‍ തസ്തികയിലേക്ക് കൊമേഴ്‌സില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം (റഗുലര്‍ പഠനം) ആണ് യോഗ്യത. ഇന്‍സ്ട്രമെന്റേഷന്‍ എന്‍ജിനിയറിങ് വിഭാഗം ലക്ചറര്‍ തസ്തികയില്‍ അപേക്ഷിക്കാന്‍ ഒന്നാം ക്ലാസ് ബി.ഇ / ബി.ടെക് അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. ഫോണ്‍: 0471-2222935, 9400006418. പി.എന്‍.എക്‌സ്. 2875/2024