കയര്‍മേഖലയിലെ വരുമാനം ഉറപ്പാക്കല്‍ സ്വകാര്യമേഖലയിലേക്കും വ്യാപിപ്പിക്കും: അടൂര്‍ പ്രകാശ്

 


ആലപ്പുഴ: കയര്‍ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വരുമാനം ഉറപ്പാക്കല്‍ പദ്ധതി വഴിയുള്ള ധനസഹായം സ്വകാര്യമേഖലയിലും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് റവന്യു കയര്‍ വകുപ്പു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. അവര്‍ ധനസഹായത്തിനായി പേര് രജിസ്റ്റര്‍ ചെയ്യണമെന്നും അങ്ങിനെ ചെയ്യുന്ന മുറയ്ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഞ്ചു ദിവസമായി ആലപ്പുഴയില്‍ നടക്കുന്ന കയര്‍ കേരള 2014ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കയര്‍ സഹകരണ സംഘങ്ങളില്‍ നിന്നു വിരമിച്ച ജീവനക്കാര്‍ക്ക് നിലവില്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്ന കാര്യവും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തു നടപടിയെടുക്കാനാകുമെന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും. അതുപോലെതന്നെ കടക്കെണിയിലായ തൊഴിലാളികള്‍ക്കെതിരെ ബാങ്കുകള്‍ ജപ്തിഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ അക്കാര്യത്തിലും സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി വ്യക്തമാക്കി.

ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാന മാസിഡോ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കയര്‍ സെക്രട്ടറി റാണി ജോര്‍ജ്, കയര്‍ വികസന ഡയറക്ടര്‍ ഡോ. കെ. മദനന്‍, കയര്‍ കേരള വര്‍ക്കിംഗ് ചെയര്‍മാന്‍ എം.കെ. അബ്ദുല്‍ ഗഫൂര്‍ ഹാജി, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. രാജന്‍, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.ആര്‍. രാജേന്ദ്രപ്രസാദ്, ഫോം മാറ്റിംഗ്‌സ് ചെയര്‍മാന്‍ വേണുഗോപാലന്‍ നായര്‍, കയര്‍ഫെഡ് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. രാജു, എന്‍സിആര്‍എംഐ ഡയറക്ടര്‍ കെ.ആര്‍. അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്ലാസ്റ്റിക്കും സിന്തറ്റിക് ഉല്‍പന്നങ്ങളും ചേര്‍ന്ന് പിന്നാമ്പുറത്തേക്കു തള്ളിയിരുന്ന കയര്‍ ഇപ്പോള്‍ ഒരു തിരിച്ചുവരവിന്റെ പാതയിലാണ്. സുസ്ഥിരജീവിതത്തിന് പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങളുടെ ആവശ്യകതയെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ന്നുവരുന്നതാണ് ഇതിന്റെ പ്രധാന കാരണം. അതോടൊപ്പം കയറിന്റെ പുതിയ ഉപയോഗങ്ങള്‍ കെണ്ടത്താനുള്ള ഗവേഷണ വികസനപ്രവര്‍ത്തനങ്ങളും ഇക്കാര്യത്തില്‍ ഏറെ സഹായകമായിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഉല്‍പാദനവും കയറ്റുമതിയും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2011ലാണ് കേരള സര്‍ക്കാര്‍ കയര്‍ കേരള പരിപാടിക്ക് തുടക്കമിട്ടത്. ബയര്‍  സെല്ലര്‍ ആശയവിനിമയത്തിലുപരിയായി കയര്‍മേഖലയിലെ പുതിയ ഉല്‍പന്നങ്ങളും നൂതന സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിക്കുന്നതിന് വര്‍ഷം തോറും നടക്കുന്ന പരിപാടിയായി കയര്‍ കേരള മാറിക്കഴിഞ്ഞു. ഇത്തവണയും അക്കാര്യത്തില്‍ മാറ്റമുണ്ടായില്ല.

കയര്‍ മേഖലയുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരെ ഒന്നിച്ചുകൊണ്ടുവന്ന് പുതിയ ഉല്‍പന്നങ്ങള്‍, തൊഴില്‍ സാധ്യതകള്‍, തൊഴിലിടങ്ങളുടെ മെച്ചപ്പെടുത്തല്‍, ഉല്‍പാദന വരുമാന വര്‍ധനവ് തുടങ്ങിയ കാര്യങ്ങളെപ്പറ്റിയുള്ള സജീവമായ ചര്‍ച്ചകള്‍ക്കും കയര്‍ കേരള വേദിയാകുന്നുണ്ട്. കേരളത്തിലെ കയര്‍ വ്യവസായത്തിന്റെ ജീവനാഡിയായ ആലപ്പുഴയിലും പരിസരങ്ങളിലുമുള്ള ആയിരക്കണക്കിന് കയര്‍ തൊഴിലാളികളുടെ സജീവ പങ്കാളിത്തമാണ് ഇതിന്റെ വിജയത്തിന്റെ മറ്റൊരു പ്രധാനഘടകം. കയര്‍ തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച പലതരത്തിലുള്ള മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്തു.
കയര്‍മേഖലയിലെ വരുമാനം ഉറപ്പാക്കല്‍ സ്വകാര്യമേഖലയിലേക്കും വ്യാപിപ്പിക്കും: അടൂര്‍ പ്രകാശ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Alappuzha, Adoor Prakash, Minister, Coir Kerala 2014 - Closing CeremonyKerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia