തിരുവനന്തപുരം: ടി പി ചന്ദ്രശേഖരനെ കൊന്നതു സംബന്ധിച്ച ഗൂഡാലോചനയേക്കുറിച്ചുള്ള സിബിഐ അന്വേഷണ കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെങ്കിലും നേരത്തേ ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമിച്ച ഗൂഢാലോചനയെക്കുറിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.
2009ല്‍ നടന്ന വധ ശ്രമ ഗൂഢാലോചന സംബന്ധിച്ചു വടകര ചോംമ്പാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് സിബിഐക്കു വിടുന്നത്. എഡിജിപി (ക്രൈംസ്) വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന് ഇടയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ടിപി വധക്കേസ് വിചാരണയ്ക്കിടെ മരിച്ച എന്‍ജിഒ യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായിരുന്ന സി എച്ച് അശോകന്‍ ഉള്‍പ്പെട്ട ആ കേസില്‍ ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ കെ കൃഷ്ണന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ സി രാമചന്ദ്രന്‍, തലശേരി ഏരിയാ കമ്മിറ്റി അംഗം പി പി രാമകൃഷ്ണന്‍ എന്നിവരാണു പ്രതികള്‍. 2012 സെപ്റ്റംബറില്‍ പ്രത്യേക അന്വേഷണസംഘം ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല.
ഈ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ചാല്‍ ചന്ദ്രശേഖരനെതിരെ സിപിഎം ഉന്നത നേതൃത്വം ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നു പുറത്തുവരുമെന്നും അത് രാഷ്ട്രീയമായി അവര്‍ക്കു വന്‍ തിരിച്ചടിയാകും എന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്. ടി പി കേസില്‍ സര്‍ക്കാരും സിപിഎമ്മും തമ്മില്‍ ഒത്തുകളിച്ചു എന്ന ആരോപണത്തിനും ഇത് മറുപടിയാകുമെന്ന് ഭരണ നേതൃത്വം കരുതുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ അനുകൂല നിലപാടിലാണ്. വൈകാതെ സിബിഐ അന്വേഷണ ശുപാര്‍ശക്കാര്യം മന്ത്രിസഭാ യോഗം തീരുമാനിക്കും.
കോടതി വിധി പറഞ്ഞുകഴിഞ്ഞ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഇനി സിബിഐക്കു വിടുന്നതിനു പ്രായോഗികമായി നിരവധി തടസങ്ങളുണ്ടെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. അതുകൊണ്ടുതന്നെ , ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ലാത്ത ഗൂഢാലോചനക്കേസ് സിബിഐക്കു വിടുക എന്നതാണ് ഇതു സംബന്ധിച്ച വിമര്‍ശനങ്ങള്‍ നേരിടാനുള്ള ഏറ്റവും നല്ല വഴിയായി സര്‍ക്കാര്‍ കാണുന്നത്.
അതേസമയം, ഗൂഢാലോചനക്കേസ് സിബിഐ ഏറ്റെടുക്കാമെങ്കിലും ഉന്നത നേതൃത്വത്തിന്റെ പങ്ക് പുറത്തുകൊണ്ടുവരിക എളുപ്പമാവില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആഭ്യന്തര മന്ത്രിയോടു ചൂണ്ടിക്കാണിച്ചതായും അറിയുന്നു. സിപിഎം ഉന്നത നേതാക്കള്‍ ഉള്‍പെട്ട ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍തന്നെ അത് യാതൊരു വിധത്തിലും പുറത്തുവരാതിരിക്കാനും തെളിവുകള്‍ ഉണ്ടാകാതിരിക്കാനുമുള്ള സൂക്ഷ്മത അവര്‍ കാണിച്ചിട്ടുണ്ടാകും എന്നതാണു കാരണം. എങ്കിലും രാഷ്ട്രീയമായി കോണ്‍ഗ്രസിനും സര്‍ക്കാരിനും ഈ കേസിലെ സിബിഐ അന്വേഷണം ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
Keywords: CBI, Case, Government, T.P Chandrasekhar Murder Case, Court, Justice, Kochi, Accused, Kerala, Govt to hand over TP murder conspiracy case to CBI, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
2009ല്‍ നടന്ന വധ ശ്രമ ഗൂഢാലോചന സംബന്ധിച്ചു വടകര ചോംമ്പാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് സിബിഐക്കു വിടുന്നത്. എഡിജിപി (ക്രൈംസ്) വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന് ഇടയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ടിപി വധക്കേസ് വിചാരണയ്ക്കിടെ മരിച്ച എന്‍ജിഒ യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായിരുന്ന സി എച്ച് അശോകന്‍ ഉള്‍പ്പെട്ട ആ കേസില്‍ ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ കെ കൃഷ്ണന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ സി രാമചന്ദ്രന്‍, തലശേരി ഏരിയാ കമ്മിറ്റി അംഗം പി പി രാമകൃഷ്ണന്‍ എന്നിവരാണു പ്രതികള്‍. 2012 സെപ്റ്റംബറില്‍ പ്രത്യേക അന്വേഷണസംഘം ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല.
ഈ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ചാല്‍ ചന്ദ്രശേഖരനെതിരെ സിപിഎം ഉന്നത നേതൃത്വം ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നു പുറത്തുവരുമെന്നും അത് രാഷ്ട്രീയമായി അവര്‍ക്കു വന്‍ തിരിച്ചടിയാകും എന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്. ടി പി കേസില്‍ സര്‍ക്കാരും സിപിഎമ്മും തമ്മില്‍ ഒത്തുകളിച്ചു എന്ന ആരോപണത്തിനും ഇത് മറുപടിയാകുമെന്ന് ഭരണ നേതൃത്വം കരുതുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ അനുകൂല നിലപാടിലാണ്. വൈകാതെ സിബിഐ അന്വേഷണ ശുപാര്‍ശക്കാര്യം മന്ത്രിസഭാ യോഗം തീരുമാനിക്കും.
കോടതി വിധി പറഞ്ഞുകഴിഞ്ഞ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഇനി സിബിഐക്കു വിടുന്നതിനു പ്രായോഗികമായി നിരവധി തടസങ്ങളുണ്ടെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. അതുകൊണ്ടുതന്നെ , ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ലാത്ത ഗൂഢാലോചനക്കേസ് സിബിഐക്കു വിടുക എന്നതാണ് ഇതു സംബന്ധിച്ച വിമര്‍ശനങ്ങള്‍ നേരിടാനുള്ള ഏറ്റവും നല്ല വഴിയായി സര്‍ക്കാര്‍ കാണുന്നത്.
അതേസമയം, ഗൂഢാലോചനക്കേസ് സിബിഐ ഏറ്റെടുക്കാമെങ്കിലും ഉന്നത നേതൃത്വത്തിന്റെ പങ്ക് പുറത്തുകൊണ്ടുവരിക എളുപ്പമാവില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആഭ്യന്തര മന്ത്രിയോടു ചൂണ്ടിക്കാണിച്ചതായും അറിയുന്നു. സിപിഎം ഉന്നത നേതാക്കള്‍ ഉള്‍പെട്ട ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍തന്നെ അത് യാതൊരു വിധത്തിലും പുറത്തുവരാതിരിക്കാനും തെളിവുകള്‍ ഉണ്ടാകാതിരിക്കാനുമുള്ള സൂക്ഷ്മത അവര്‍ കാണിച്ചിട്ടുണ്ടാകും എന്നതാണു കാരണം. എങ്കിലും രാഷ്ട്രീയമായി കോണ്‍ഗ്രസിനും സര്‍ക്കാരിനും ഈ കേസിലെ സിബിഐ അന്വേഷണം ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.