Reshuffle | ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; 3 ജില്ലകളിലെ കലക്ടര്‍മാർക്ക് മാറ്റം; ശ്രീറാം വെങ്കിട്ടറാമിന് പുതിയ ചുമതല
പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായ ജോണ്‍ വി സാമുവല്‍ പുതിയ കോട്ടയം ജില്ലാ കലക്ടറായി ചുമതലയേൽക്കും
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ മാറ്റങ്ങൾ വരുത്തി സർക്കാർ ഉത്തരവിറക്കി. ഇടുക്കി, തിരുവനന്തപുരം, കോട്ടയം ജില്ലാ കലക്ടര്‍മാരെ മാറ്റി. കോട്ടയം ജില്ലാ കലക്ടർ വി വിഗ്‌നേശ്വരിയെ ഇടുക്കി ജില്ലാ കലക്ടറായി നിയമിച്ചു. ഇടുക്കി ജില്ലാ കലക്ടറായിരുന്ന ഷീബ ജോർജിനെ റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു.
പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായ ജോണ്‍ വി സാമുവല്‍ പുതിയ കോട്ടയം ജില്ലാ കലക്ടറായി ചുമതലയേൽക്കും. ഐ ടി മിഷന്‍ ഡയറക്ടറായ അനു കുമാരി തിരുവനന്തപുരം കലക്ടറാവും. സപ്ലൈകോ സിഎംഡി സ്ഥാനത്തു നിന്ന് മാറ്റപ്പെട്ട ശ്രീറാം വെങ്കിട്ടറാമിനെ ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായി നിയമിച്ചു.
തിരുവനന്തപുരം കലക്ടർ ജെറോമിക് ജോർജിനെ പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു.
ഷീബ ജോർജും അനുകുമാരിയും നിലവിൽ വഹിക്കുന്ന അധിക ചുമതലകൾ തുടരും.