ഗ്രാന്‍­ഡ് കേ­രള ഷോ­പ്പിം­ഗ് ഫെ­സ്റ്റി­വ­ലി­ന് പ്രൗ­ഡമാ­യ തു­ടക്കം

 


ഗ്രാന്‍­ഡ് കേ­രള ഷോ­പ്പിം­ഗ് ഫെ­സ്റ്റി­വ­ലി­ന് പ്രൗ­ഡമാ­യ തു­ടക്കം
ക­ണ്ണൂര്‍: ആ­റാമ­ത് ഗ്രാന്‍­ഡ് കേ­രള ഷോ­പ്പിം­ഗ് ഫെ­സ്റ്റി­വ­ലി­ന് ക­ണ്ണൂ­രില്‍ തി­രി­തെ­ളിഞ്ഞു. ശ­നി­യാഴ്­ച കേ­ന്ദ്ര­മന്ത്രി കെ.സി. വേണു­ഗോ­പാ­ലാ­ണ് മേ­ള­യ്­ക്ക് തിരി­കൊ­ളു­ത്തി­യത്. ആ­റു­വര്‍ഷ­ത്തെ വി­ജ­യ­ക­രമായ ഷോ­പ്പിം­ഗ് ഫെ­സ്റ്റി­വ­ലി­ന് ഒര്‍­മി­പ്പി­ച്ച് ആ­റ് നി­ല­വി­ള­ക്കു­ക­ളില്‍ തി­രി­തെ­ളി­യിച്ചു­കൊ­ണ്ടാ­ണ് ഉ­ദ്­ഘാ­ട­ചട­ങ്ങ് സം­ഘ­ടി­പ്പി­ച്ച­ത്.

ടൂ­റി­സം മന്ത്രി എ.പി. അ­നില്‍ കു­മാര്‍ അ­ധ്യ­ക്ഷ­ത വ­ഹി­ച്ചു. ന­ടന്‍ ദി­ലീ­പ് മു­ഖ്യാ­തി­ഥി­യാ­യി­രുന്നു. ജ­നു­വ­രി 31വ­രെ ന­ട­ക്കുന്ന ഷോ­പ്പിം­ഗ് ഫെ­സ്റ്റി­വ­ലില്‍ ഇ­തുവ­രെ ആ­റാ­യി­ര­­ത്തോ­ളം വ്യാപാ­ര സ്ഥാ­പ­ന­ങ്ങ­ളാ­ണ് ര­ജി­സ്റ്റര്‍ ചെ­യ്­തി­ട്ടു­ള്ളത്. ഒ­രു കോടി­യോ­ളം സ­മ്മാ­ന­കൂ­പ്പ­ണു­ക­ളാ­ണ് ഇത്ത­വ­ണ നല്‍­കു­ന്നത്. കൂ­പ്പ­ണു­കളും സ­മ്മാ­ന­ങ്ങളും നല്‍­കു­ന്ന­തി­നാ­യി എല്ലാ ജില്ല­ക­ളിലും പ്ര­ത്യേ­ക ഓ­ഫീ­സു­കള്‍ തു­ട­ങ്ങി­യി­ട്ടു­ണ്ട്.

ഗ്രാന്‍­ഡ് കേ­രള ഷോ­പ്പിം­ഗ് ഫെ­സ്റ്റി­വ­ലി­ന് പ്രൗ­ഡമാ­യ തു­ടക്കംസം­സ്ഥാ­ന­ത്താ­കെ 90 വിത­ര­ണ കേ­ന്ദ്ര­ങ്ങ­ളാ­ണു­ള്ളത്. ആ­ഗോ­ള­ഗ്രാ­മം എ­ന്ന­പേ­രില്‍ പ്ര­ത്യേ­ക വാ­ണി­ജ്യ­കേന്ദ്രം തു­ട­ങ്ങി­യ­താ­ണ് ഇ­ത്ത­വണ­ത്തെ പ്ര­ത്യേക­ത. ഡി­സം­ബര്‍ 22 മു­തല്‍ ജ­നു­വ­രി ഒമ്പത് വ­രെ നീ­ളുന്ന
ആ­ഗോ­ള­ഗ്രാ­മ­ത്തി­ലെ ഷോ­പ്പിം­ഗ് ഉ­ത്സ­വ­ത്തില്‍ വിവി­ധ രാ­ജ്യ­ങ്ങ­ളില്‍ നി­ന്നാ­യി 400 സ്റ്റാ­ളു­കള്‍ പ്ര­വര്‍­ത്തി­ക്കും.

എ­റ­ണാ­കു­ളം ബോള്‍­ഗാ­ട്ടി ദ്വീ­പി­ലെ 24 ഏ­ക്കര്‍ സ്ഥ­ല­ത്താ­ണ് ഇ­ത് ഒ­രു­ക്കി­യി­ട്ടു­ള്ള­ത്. ദേ­ശീയം, അ­ന്തര്‍­ദേ­ശീയം, കേ­ര­ളീ­യം എ­ന്നീ വി­ഭാ­ഗ­ങ്ങ­ളി­ലെ പ­വ­ലി­യ­നു­ക­ളി­ലാ­യി സു­ഗ­ന്ധ ദ്ര­വ്യങ്ങള്‍, ക­ര­കൗ­ശ­ല-ക­യര്‍-റ­ബ്ബര്‍ ഉല്‍­പ­ന്നങ്ങള്‍, കള­രി ഉ­ഴി­ച്ചില്‍, ആ­യുര്‍വേ­ദ ചി­കി­ത്സ എ­ന്നി­വ­യ്­ക്കാ­യി സൗ­കര്യം ഒ­രു­ക്കി­യി­ട്ടു­ണ്ട്.
വിവി­ധ ജില്ല­ക­ളി­ലാ­യി ആ­റ് പ്രധാന പ്ര­ദര്‍­ശ­ന­ങ്ങളും മേ­ള­യു­ടെ ഭ­ാ­ഗ­മാ­യി ഒ­രു­ക്കി­യി­ട്ടുണ്ട്. കാ­ലാ­രൂ­പ­ങ്ങളും മേ­ള­യില്‍ അ­വ­ത­രി­പ്പി­ക്കും.

ഗ്രാന്‍­ഡ് കേ­രള ഷോ­പ്പിം­ഗ് ഫെ­സ്റ്റി­വ­ലി­ന് പ്രൗ­ഡമാ­യ തു­ടക്കം
കൃ­ഷി­മന്ത്രി കെ.പി. മോ­ഹനന്‍, എം.എല്‍.എ­മാരാ­യ അഡ്വ. സ­ണ്ണി ജോ­സഫ്, ടി.വി. രാ­ജേഷ്, ടൂ­റി­സം ഡ­യ­റ­ക്ടര്‍ റാ­ണി ജോര്‍ജ്, ജി.കെ. എ­സ്.എഫ്. ഡ­യ­റ­ക്ടര്‍ യു.വി. ജോസ്, കെ.ടി.ഡി.സി. ചെ­യര്‍­മാന്‍ വി­ജ­യന്‍ തോ­മസ്, ജില്ലാ പ­ഞ്ചാ­യ്­ത്ത് പ്ര­സിഡന്റ് പ്രൊ­ഫ­സര്‍ കെ.എ. സര­ള, ന­ഗ­രസ­ഭാ ചെ­യര്‍­പേ­ഴ്‌­സണ്‍ എം.സി. ശ്രീ­ജ തു­ട­ങ്ങി­യ­വര്‍ സം­ബ­ന്ധിച്ചു. എ.പി. അ­ബ്ദുല്ല­ക്കു­ട്ടി എം.എല്‍.എ. സ്വാ­ഗ­ത­വും, ജില്ലാ ക­ല­ക്ടര്‍ ര­ത്തന്‍ ഖേള്‍­ക്കര്‍ ന­ന്ദിയും പ­റഞ്ഞു.

ഗ്രാന്‍­ഡ് കേ­രള ഷോ­പ്പിം­ഗ് ഫെ­സ്റ്റി­വ­ലി­ന് പ്രൗ­ഡമാ­യ തു­ടക്കം

ഗ്രാന്‍­ഡ് കേ­രള ഷോ­പ്പിം­ഗ് ഫെ­സ്റ്റി­വ­ലി­ന് പ്രൗ­ഡമാ­യ തു­ടക്കം

Keywords: Kannur, Kerala, Festival, Dileep, MLA, A.P. Abdulla Kutty, Ayurveda, Ernakulam, Uzhichil, GKSF, Grand Kerala Shopping Festival, Coupan, Offers, Minister, A.P. Anil Kumar, Inauguration, K.C. Venugopal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia