പച്ചപ്പ് രാഷ്ട്രീയക്കാര്‍ തന്നെ വേട്ടയാടുന്നു: പിസി ജോര്‍ജ്ജ്

 


പച്ചപ്പ് രാഷ്ട്രീയക്കാര്‍ തന്നെ വേട്ടയാടുന്നു: പിസി ജോര്‍ജ്ജ്
പത്തനംതിട്ട: പച്ചപ്പ് രാഷ്ട്രീയക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന്‌ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. പച്ചപ്പ് രാഷ്ട്രീയം കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് മൂലമാണ്‌. പച്ചപ്പുകാരന്റെ നിയോജകമണ്ഡലത്തില്‍ നിലം നികത്തിയപ്പോള്‍ അദ്ദേഹത്തെ കണ്ടില്ലെന്നും പിസി ജോര്‍ജ്ജ് കുറ്റപ്പെടുത്തി.

ജീര്‍ണത ബാധിച്ച ഫാസിസ്റ്റാണ് പിണറായി വിജയന്‍. ഈ ഫാസിസ്റ്റിനെ ജനത്തിന് മുന്നില്‍ തുറന്നുകാട്ടിയത് താനാണ്. മാഫിയാസംഘത്തിന്റെ പിണിയാളാണ് പിണറായി. പിണറായി കേരളത്തെ നശിപ്പിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

ഇതിനിടെ നെല്ലിയാമ്പതി വിഷയത്തില്‍ പരസ്യപ്രസ്താവന വിലക്കിയതായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു. എ.ഐ.സി.സിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌ പരസ്യപ്രസ്താവനയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

English Summery
Green politicians hunt me: PC George
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia