Grow Vasu | 'കാട്ടുമുയലിനെ വെടിവച്ചിട്ട മാതിരി 8 മനുഷ്യരെ കമ്യൂണിസ്റ്റ് സര്‍കാര്‍ വെടിവച്ചിട്ടു'; ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കൊലയാളികളെ ശിക്ഷിക്കണമെന്നും ജയില്‍ മോചിതനായശേഷം ഗ്രോ വാസു

 


കോഴിക്കോട്: (www.kvartha.com) കാട്ടുമുയലിനെ വെടിവച്ചിട്ട മാതിരി എട്ട് മനുഷ്യരെ കമ്യൂണിസ്റ്റ് സര്‍കാര്‍ വെടിവച്ചിട്ടെന്ന് കുറ്റവിമുക്തനായി ജയിലില്‍ നിന്നിറങ്ങിയശേഷം ഗ്രോ വാസു. കൊല്ലാന്‍ വേണ്ടി നെഞ്ചിനു തന്നെ നോക്കി വെടിവച്ചതായും ഏഴുകൊല്ലം ആ സംഭവത്തെ തമസ്‌കരിക്കാന്‍ അവര്‍ക്കു കഴിഞ്ഞതായും ഗ്രോ വാസു മാധ്യമങ്ങളോട് വിശദീകരിച്ചു. 

കൊലപാതകത്തെ സംബന്ധിച്ചു ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കൊലയാളികളെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 100 വയസ്സുവരെ ജീവിച്ചാലും മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുമെന്നും ഗ്രോ വാസു പറഞ്ഞു.
Grow Vasu | 'കാട്ടുമുയലിനെ വെടിവച്ചിട്ട മാതിരി 8 മനുഷ്യരെ കമ്യൂണിസ്റ്റ് സര്‍കാര്‍ വെടിവച്ചിട്ടു'; ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കൊലയാളികളെ ശിക്ഷിക്കണമെന്നും ജയില്‍ മോചിതനായശേഷം ഗ്രോ വാസു

ഗ്രോ വാസുവിന്റെ വാക്കുകള്‍:

കേരള ജനതയ്ക്ക് അപമാനകരമായ സംഭവമാണു പശ്ചിമഘട്ട ഏറ്റുമുട്ടല്‍. കാട്ടുമുയലിനെ വെടിവച്ചിട്ട മാതിരിയാണു എട്ട് മനുഷ്യരെ വെടിവച്ചിട്ടത്. നമ്മുടെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റാണു വെടിവച്ചിട്ടത്. ചെഗുവേരയുടെ കൊടി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടിരിക്കുന്ന മാര്‍ക്‌സിസ്റ്റ് ഗവണ്‍മെന്റ്, പിണറായി ഗവണ്‍മെന്റാണ് അതുചെയ്തത്. ഏഴുകൊല്ലം ആ സംഭവത്തെ തമസ്‌കരിക്കാന്‍ അവര്‍ക്കു കഴിഞ്ഞു.

നെഞ്ചിനു തന്നെ നോക്കി കൊല്ലാന്‍ വേണ്ടി അവര്‍ വെടിവച്ചു. ഇവരാണ് കമ്യൂണിസ്റ്റുകാരെന്നു പറഞ്ഞു നാട്ടില്‍ നടക്കുന്നത്. ജനത ഇത് തിരിച്ചറിയുന്നില്ല. രണ്ട് ആവശ്യമാണ് ഉന്നയിക്കുന്നത്. കൊലപാതകത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടക്കണം. കൊലയാളികളെ ശിക്ഷിക്കണം. 100 വയസ്സുവരെ ജീവിച്ചാലും മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കും.

Keywords:  Grow Vasu Against Pinarayi Govt After Jail Released, Kozhikode, News, Politics, Grow Vasu, Pinarayi Govt, Criticism, Gun Attack, Media, Jail, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia