'സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബിൽ ഹാജരാക്കണമെന്ന് ജി എസ് ടി വകുപ്പ് നോടീസ്'; പ്രതിഷേധവുമായി സ്വർണവ്യാപാരികൾ; അംഗീകരിക്കാൻ കഴിയില്ലെന്ന് അഡ്വ. എസ് അബ്ദുൽ നാസർ; ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷൻ

 


കൊച്ചി: (www.kvartha.com 14.01.2022) സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബിൽ ഹാജരാക്കണമെന്ന നടപടി സ്വീകരിച്ചുകൊണ്ട് ജി എസ് ടി വകുപ്പ് നോടീസ് അയച്ചു തുടങ്ങിയതായി സ്വർണ വ്യാപാരികൾ ആരോപിച്ചു. എറണാകുളം പെരുമാനൂർ ഉള്ള ജി എസ് ടി ഓഫീസിൽ ജനുവരി 19 ന് ഹാജരാകുന്നതിന് വേണ്ടിയാണ് തിരുവനന്തപുരത്തുള്ള ഉപഭോക്താവിന് നോടീസ് അയച്ചിട്ടുള്ളതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർചന്റസ് അസോസിയേഷൻ സംസ്ഥാന ട്രഷററും ഓൾ ഇൻഡ്യ ജെം ആൻഡ് ജ്വലറി ഡൊമസ്റ്റിക് കൗൻസിൽ ദേശീയ ഡയറക്ടറുമായ അഡ്വ. എസ് അബ്ദുൽ നാസർ പറഞ്ഞു.
               
'സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബിൽ ഹാജരാക്കണമെന്ന് ജി എസ് ടി വകുപ്പ് നോടീസ്'; പ്രതിഷേധവുമായി സ്വർണവ്യാപാരികൾ; അംഗീകരിക്കാൻ കഴിയില്ലെന്ന് അഡ്വ. എസ് അബ്ദുൽ നാസർ; ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷൻ

ജി എസ് ടി സെക്ഷൻ 70 പ്രകാരമാണ് നോടീസുകൾ അയക്കുന്നത്. ബിലും തെളിവുകളും ഹാജരാക്കിയില്ലെങ്കിൽ ഐ പി സി 174 ,175 , 193, 228 എന്നീ വകുപ്പുകൾ പ്രകാരം ശിക്ഷാർഹമാണെന്നും സമൻസിലുണ്ട്. അതേസമയം ഉപഭോക്താക്കൾക്കെതിരെ യാതൊരു നടപടിയും പാടില്ലെന്ന് അലഹബാദ് ഹൈകോടതി വിലക്കിയിട്ടുണ്ട്.

സ്വർണാഭരണശാലകളിലെ പരിശോധനകളെ തുടർന്ന് ഉപഭോക്താക്കളെ കൂടി നോടീസ് അയച്ചു ഭീഷണിപ്പെടുത്തുന്നത് എന്തിന്റെ പേരിലായാലും അംഗീകരിക്കാൻ കഴിയില്ലെന്ന് അഡ്വ. എസ് അബ്ദുൽ നാസർ വ്യക്തമാക്കി. സ്വർണാഭരണം വാങ്ങുന്ന ഉപഭോക്താക്കളെ എല്ലാം ഈ രീതിയിൽ സമൻസുകളയച്ചു തുടങ്ങിയാൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉളവാക്കുമെന്നും ഇത് സ്വർണാഭരണ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജി എസ് ടി വകുപ്പിൻെറ നോടീസ് ലഭിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷൻ സംസ്ഥാന കമിറ്റിയും ചൂണ്ടിക്കാട്ടി. നികുതി വർധിപ്പിക്കുന്നതിന് വേണ്ടി വ്യാപാര സമൂഹത്തെ ദ്രോഹിച്ചതിനുശേഷം ഉപഭോക്താക്കളെ കൂടി അതിൻെറ പരിധിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കും.
ഒരിക്കലും എടുത്ത് ഉപയോഗിക്കാൻ പാടില്ലാത്ത സെക്ഷനുകൾ ആണ് ജി എസ് ടി ഉദ്യോഗസ്ഥർ ഉപഭോക്താക്കളുടെ അടിച്ചേൽപ്പിക്കുന്നത്.

ജി എസ് ടി റെജിസ്ട്രേഷൻ ഇല്ലാത്തവർക്ക് ഇത്തരത്തിലുള്ള നോടീസുകൾ അയക്കുന്നത് അന്വേഷണത്തിന്റെ മറ്റെല്ലാ സാധ്യതകളും അടഞ്ഞതിന്റെ അവസാനം ആയിരിക്കണമെന്ന വ്യവസ്ഥ ജി എസ് ടി ഉദ്യോഗസ്ഥർ ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളെ കൂടി ഭീഷണിപ്പെടുത്തി സ്വർണ വ്യാപാര മേഖലയെ പ്രതിസന്ധിയിൽ ആക്കാനുള്ള ജി എസ് ടി ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണെന്നും അസോസിയേഷൻ അഭിപ്രായപ്പെട്ടു.

ഏത് സാഹചര്യത്തിലാണ് ഇത്തരം നോടീസുകൾ അയക്കുന്നതെന്ന് സർകാർ വ്യക്തമാക്കണമെന്നും, സമൻസ് അയക്കുന്നത് നിർത്തിവെക്കണമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ. ബി ഗോവിന്ദൻ, ജനറൽ സെക്രടറി കെ സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു.


Keywords:  News, Kerala, Kochi, Top-Headlines, GST, Department, Gold, Purchasing, Jewelery, GST department issues notice to consumers purchasing gold jewelery.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia